സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ ഭാരവാഹികള്‍

vincent_de_paul_officersഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഡിസംബര്‍ 20 ഞായറാഴ്ച രാവിലെ 9.45 നുള്ള വിശുദ്ധ കുര്‍ബാനക്കുശേഷം ഭക്തസംഘടനയായ സെന്റ് വിന്‍സെന്റ് ഡി പോളിന്റെ മീറ്റിംഗ് ബഹുമാനപ്പെട്ട വികാരി വെരി റെവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ച് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സെക്രട്ടറി ബിനോയി കിഴക്കനടി സൊസൈറ്റിയേപ്പറ്റിയും ഈ ഇടവകയിലെ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളേപ്പറ്റിയുമുള്ള സംക്ഷിപ്ത റിപ്പോര്‍ട്ട് വായച്ചത് യോഗം പാസാക്കി. ബൈബിള്‍ പാരായണത്തിനുശേഷം നടന്ന ചര്‍ച്ചയില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ച ബിനോയി കിഴക്കനടിയെ യോഗം അഭിനന്ദിച്ചു. ഈ പ്രവര്‍ത്തന വര്‍ഷത്തില്‍ സഹകരിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും, പ്രത്യേകിച്ച് എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക്, പ്രസിഡന്റ് മാത്യു ഇടിയാലി നന്ദി പറഞ്ഞു. സഘടനയിലെ പ്രവര്‍ത്തകരെ ഫാദര്‍ എബ്രാഹം മുത്തോലത്ത് അഭിനന്ദിക്കുകയും പുതിയ ഭാരവാഹികളായി പ്രവര്‍ത്തകര്‍ വോളന്റീര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

പുതിയ ഭാരവാഹികളായി ഇപ്പോഴത്തെ കമ്മിറ്റി തന്നെ തുടരുവാന്‍ തീരുമാനിച്ചു. ഭാരവാഹികളായി തിരഞ്ഞെടുത്ത മാത്യു ഇടിയാലില്‍ (പ്രസിഡന്റ്), ജെയ്‌­മോന്‍ പടിഞ്ഞാറേല്‍ (വൈസ് പ്രസിഡന്റ്), ബിനോയി കിഴക്കനടി (സെക്രട്ടറി), തങ്കമ്മ നെടി യകാലായില്‍ (ജോയ്­ന്റ് സെക്രട്ടറി), കുര്യന്‍ നെല്ലാമറ്റം (ട്രഷറി) എന്നിവരെ യോഗം അഭിനന്ദിക്കുകയും, സമാപനപ്രാര്‍ത്ഥനയോടുകൂടി യോഗം സമാപിക്കുകയും ചെയ്തു.

binoy_report

Print Friendly, PDF & Email

Related News

Leave a Comment