ദക്ഷിണാഫ്രിക്കയില്‍ പുരുഷനെ സ്ത്രീ സംഘം തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു; ബീജം മോഷ്ടിച്ചു

alg-sperm-APപോര്‍ട്ട് എലിസബത്ത്: ദക്ഷണാഫ്രിക്കയില്‍ പുരുഷനെ മൂന്നംഗ സ്ത്രീസംഘം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ബീജം മോഷ്ടിച്ചു. പോര്‍ട്ട് എലിസബത്തിലെ ക്വസാഖേലെയിലാണ് സംഭവം.

ബി.എം.ഡബ്ല്യൂ കാറിലെത്തിയ സംഘം വഴികാണിക്കാനെന്ന പേരില്‍ ഇയാളെ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് പീഡിപ്പിക്കാന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഇയാളെ ഒരു ദ്രാവകം കുടിപ്പിച്ച് മയക്കിയ സംഘം ഇയാളില്‍ നിന്ന് ബീജവും ശേഖരിച്ചു. ബീജം പ്ലാസ്റ്റിക് ബേഗില്‍ ശേഖരിച്ച ശേഷം കൂളര്‍ബോക്സില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് അഞ്ഞൂറ് കിലോമീറ്റര്‍ അകലെ ഇയാളെ റോഡില്‍ തള്ളുകയായിരുന്നു.

ഇത്തരമൊരു സംഭവം ഇതിന് മുമ്പ് കേട്ടിട്ടില്ലെന്ന് പോലീസ് പറയുന്നു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചതായി മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.

Print Friendly, PDF & Email

Leave a Comment