Flash News

ക്ഷേത്രം ഊട്ടുപുര സമര്‍പ്പണത്തിന് വി.എസ് എത്തുന്നു; സ്വീകരണമൊരുക്കി കോണ്‍ഗ്രസും ബി.ജെ.പിയും

December 27, 2015 , സ്വന്തം ലേഖകന്‍

vs-achuthanandanതൃശൂര്‍: ജനുവരി നാലിന് തൃക്കൂര്‍ മതിക്കുന്ന് ഭഗവതി ക്ഷേത്രത്തിലെ ഊട്ടുപുര സമര്‍പ്പണത്തിന് വി.എസ് അച്യുതാനന്ദന്‍ എത്തുന്നത് സി.പി.എമ്മില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി. പരിപാടിക്ക് എത്തുന്ന വി.എസിന് കോണ്‍ഗ്രസും ബി.ജെ.പിയും ഉജ്വല സ്വീകരണം ഒരുക്കുന്നതാണ് സി.പി.എമ്മിനെ പരിഭ്രാന്തിയിലാക്കുന്നത്.

ഇതര മതവിഭാഗങ്ങള്‍ക്ക് പ്രവേശമുള്ളതാണ് മതിക്കുന്ന് ക്ഷേത്രം. ഭരണസമിതിയില്‍ ബി.ജെ.പി, കോണ്‍ഗ്രസ് പ്രതിനിധികളുണ്ട്. ആഭ്യന്തരം, ദേവസ്വം മന്ത്രിമാര്‍ അസൗകര്യം പറഞ്ഞപ്പോഴാണ് ഊട്ടുപുര സമര്‍പ്പണത്തിന് വി.എസിനെ ക്ഷണിച്ചത്. മന്ത്രി സി.എന്‍. ബാലകൃഷ്ണനും സി.എന്‍. ജയദേവന്‍ എം.പിയും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. മതവിശ്വാസത്തെ തള്ളിപ്പറയുന്ന സി.പി.എമ്മിന്റെ ഉന്നതനായ നേതാവ് മതവിരുദ്ധ വരട്ടുവാദ നിലപാട് തിരുത്താന്‍ തയാറായത് സ്വാഗതാര്‍ഹമാണെന്നും മറ്റ് കമ്യൂണിസ്റ്റ് നേതാക്കള്‍ വി.എസിനെ മാതൃകയാക്കണമെന്നും ഡി.സി.സി ജനറല്‍ സെക്രട്ടറി ജോണ്‍ ഡാനിയലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ ലാലൂരും പ്രസ്താവനയില്‍ പറഞ്ഞു. പരിപാടിക്ക് എത്തുന്ന വി.എസിന് ഊഷ്മളമായ സ്വീകരണം നല്‍കുമെന്ന് അവര്‍ അറിയിച്ചു.

ജനകീയ നേതാവെന്ന നിലയിലാണ് വി.എസിനെ ക്ഷണിച്ചതെന്നാണ് ക്ഷേത്രം ഭരണസമിതി ഭാരവാഹികളുടെ പ്രതികരണം. വി.എസിന്റെ വരവ് ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ് ഭരണസമിതി. കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍ ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top