ചിക്കാഗോയിലെ വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ പോലീസ് വെടിവെയ്പ്; രണ്ടു പേര്‍ കൊല്ലപ്പെട്ടു

0,,18834404_303,00ചിക്കാഗോ: ചിക്കാഗോയില്‍ പൊലീസ് വെടിവയ്പില്‍ കറുത്ത വംശജരായ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ഗാര്‍ഫീല്‍ഡ് പാര്‍ക്കില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് വെടിവയ്പ് നടന്നത്. ബെറ്റീ ജോണ്‍സ് (55), ക്വിന്‍റോണിയോ ലെഗ്രിയര്‍ (19) എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവച്ച ഓഫിസറെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കുടുംബ വഴക്കിനെ തുടര്‍ന്നാണ് പൊലിസുകാര്‍ ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത് എന്നാണ് റിപ്പോര്‍ട്ട്.

2014-ല്‍ കറുത്തവംശജനായ ഒരു കൗമാരക്കാരനെ വെടിവച്ചുകൊന്ന സംഭവത്തില്‍ ചിക്കാഗോ പോലീസ് ഫെഡറല്‍ അന്വേഷണം നേരിടുന്ന സമയത്താണ് ഈ കേസും.

1443511317219

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment