മോദിക്കും മമതക്കും എതിരെ ആഞ്ഞടിച്ച് സി.പി.എം പ്ലീനത്തിന് തുടക്കം

cpmകൊല്‍ക്കത്ത: സി.പി.എം അഖിലേന്ത്യ പ്ലീനത്തിന് കൊല്‍ക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടില്‍ വന്‍ റാലിയോടെ തുടക്കം. സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യൈച്ചൂരി ഉദ്ഘാടനം ചെയ്തു. നരേന്ദ്രമോദിയെയും മമതയെയും തൂത്തെറിഞ്ഞ് രാജ്യത്തെ രക്ഷിക്കാന്‍ യൈച്ചൂരി ആഹ്വാനംചെയ്തു.

പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫിസായ പ്രമോദ് ദാസ് ഗുപ്ത ഭവനില്‍ പ്ലീനം ചര്‍ച്ചകള്‍ക്ക് തുടക്കമായി. പാര്‍ട്ടിയുടെ നിലവിലുള്ള സംഘടനാ സാഹചര്യം വിശദീകരിക്കുന്ന സംഘടനാ റിപ്പോര്‍ട്ട് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിച്ചു. ഭാവിയിലേക്കുള്ള സംഘടനാകാര്യങ്ങള്‍ നിര്‍ദേശിക്കുന്ന സംഘടനാ പ്രമേയം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അവതരിപ്പിച്ചു. ഇരു റിപ്പോര്‍ട്ടുകളിന്മേലുമുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ച രാവിലെ ആരംഭിക്കും.

ഡിസംബര്‍ 31 വ്യാഴാഴ്ച വരെ നീളുന്ന പ്ലീനം സമ്മേളനത്തില്‍ ആകെ 443 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്ന് സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 88 പേരുണ്ട്. പ്ലീനം സമ്മേളനം നിയന്ത്രിക്കുന്ന പ്രസീഡിയത്തില്‍ കേരളത്തില്‍നിന്ന് എളമരം കരീം അംഗമാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment