ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ അമിതപ്രതീക്ഷ വേണ്ടെന്ന് സര്‍തജ് അസീസ്

nuclear-power-pakistan-knows-to-defend-itself-sartaj-azizഇസ്ലാമാബാദ്: ജനുവരി 15ന് ഇസ്ലാമാബാദില്‍ ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ നടത്തുന്ന ചര്‍ച്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള എല്ലാപ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കരുതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ശെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍തജ് അസീസ്. അതിര്‍ത്തി നിയന്ത്രണരേഖയില്‍ സമാധാനം നിലനിര്‍ത്താനും ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കുറക്കാനുമാണ് ഈ ചര്‍ച്ചയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പാകിസ്താന്‍ റേഡിയോയുടെ പരിപാടിയില്‍ പറഞ്ഞു.

അതിര്‍ത്തി നിയന്ത്രണ രേഖയില്‍ സമാധാനം നിലനിര്‍ത്താനായാല്‍ ഇരുരാജ്യങ്ങളിലുള്ളവര്‍ക്ക് ഏറെ ആശ്വാസമാകും. കശ്മീര്‍ ഉള്‍പ്പെടെയുള്ള എല്ലാവിഷയങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ച നടക്കും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കഴിഞ്ഞ ദിവസത്തെ പാകിസ്താന്‍ സന്ദര്‍ശനത്തെ തുടര്‍ന്നാണ് ഇരുരാജ്യങ്ങളിലെയും വിദേശകാര്യ സെക്രട്ടറിമാര്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്. അയല്‍രാജ്യങ്ങളുമായി നവാസ് ശെരീഫ് നല്ലബന്ധമാണ് ആഗ്രഹിക്കുന്നതെന്ന് സര്‍തജ് അസീസ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment