ഫ്ളോറിഡായില്‍ നിര്യാതനായ ജെറിന്‍ ജോസിന്‍റെ സംസ്ക്കാരം ബുധനാഴ്ച്ച ഫിലാഡല്‍ഫിയായില്‍

jerin

ഫിലാഡല്‍ഫിയ: ഡിസംബര്‍ 23 ബുധനാഴ്ച്ച ടാമ്പായില്‍ മോട്ടോര്‍ ബൈക്കപകടത്തില്‍ നിര്യാതനായ ജെറിന്‍ ജോസിന്‍റെ (19) സംസ്ക്കാര ശുശ്രൂഷകള്‍ താഴെപ്പറയും പ്രകാരം ആയിരിക്കും.

പൊതുദര്‍ശനം: ഡിസംബര്‍ 28 തിങ്കളാഴ്ച്ച വൈകുന്നേരം 5 മുതല്‍ 8 വരെ ടാമ്പാ സെ. ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ (5501 Williams Road, Seffner, FL 33584). തുടര്‍ന്ന് മൃതദേഹം ഫിലാഡല്‍ഫിയായിലേക്കു കൊണ്ടുപോകും.

ഡിസംബര്‍ 30 ബുധനാഴ്ച്ച രാവിലെ 9:00 മുതല്‍ 11:30 വരെ സെ. തോമസ് സീറോമലബാര്‍ ഫൊറോനാപള്ളിയില്‍ (608 Welsh Road, Philadelphia PA 19115).

സംസ്ക്കാരശൂശ്രൂഷകള്‍: ഡിസംബര്‍ 30 ബുധനാഴ്ച്ച രാവിലെ 11:45 നു സീറോമലബാര്‍ പള്ളിയില്‍. ശുശ്രൂഷകളെ തുടര്‍ന്ന് മൃതദേഹം ഫോറസ്റ്റ് ഹില്‍ സിമിത്തേരിയില്‍ (25 Byberry Road, Huntington Valley, PA 19006) സംസ്കരിക്കും.

ജോസ് കുരിയേടന്‍ വറീദിന്‍റെയും, അന്തരിച്ച ബെസി ജോസിന്‍റെയും മകനാണു പരേതന്‍. റോസി ജോസ് വളര്‍ത്തമ്മ. നേഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയായ മഞ്ജു സഹോദരിയാണു.

ഫിലാഡല്‍ഫിയായില്‍ താമസമാക്കിയിരുന്ന ജോസ് കുരിയേടന്‍ വറീദ് കുടുംബസമേതം ഫ്ളോറിഡായിലെ റ്റാമ്പായിലേക്കു മാറിയിട്ട് നാലു വര്‍ഷങ്ങളായി. റ്റാമ്പാ മലയാളി അസോസിയേഷനിലെ സജീവപ്രവര്‍ത്തകനായിരുന്നു അന്തരിച്ച ജെറിന്‍ ജോസ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment