ബാഗാദാദ്: ഐഎസ് ആധിപത്യമുറപ്പിച്ചിരുന്ന റമാദി നഗരം ഇറാഖ് സൈന്യം തിരിച്ചുപിടിച്ചു. ഒരാഴ്ച നീണ്ട കനത്ത പോരാട്ടത്തിനൊടുവിലാണ് അന്‍ബര്‍ പ്രവിശ്യയുടെ തലസ്ഥാന നഗരമായ റമാദി തിരിച്ചുപിടിക്കാന്‍ ഇറാഖ് സൈന്യത്തിന് കഴിഞ്ഞത്.
ഇറാഖിന്റെ തലസ്ഥാനമായ ബാഗ്ദാദില്‍ നിന്ന് ഏകദേശം 100 കിലോമീറ്റര്‍ അകലെയാണ് റമാദി നഗരം. 2011 ല്‍ അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയതിന് പിന്നാലെ റമാദി നഗരം തിരിച്ചെടുക്കാന്‍ ഇറാഖ് സര്‍ക്കാരും നഗരം പിടിച്ചടക്കാന്‍ ഇസ്ലാമിക് ഭീകരരും തമ്മിലുള്ള പോരാട്ടം ഒരു വര്‍ഷമായി തുടരുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 500ലേറെ തീവ്രവാദികളെ വധിച്ചെന്നും റമാദി നഗരം പൂര്‍ണ്ണമായി ഐഎസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്തെന്നും ഇറാഖ് സൈനിക വക്താവ് അറിയിച്ചു.
Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news