തൃശൂര്‍: മികച്ച പ്രഫഷനല്‍ നാടകത്തിനുള്ള കേരള സംഗീത നാടക അക്കാദമിയുടെ അവാര്‍ഡിന് കെ.പി.എ.സിയുടെ ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നാടകം അര്‍ഹമായി. നാടകത്തിന്‍െറ സംവിധായകന് മനോജ് നാരായണനാണ് മികച്ച സംവിധായകന്. ശില്പവും പ്രശംസാപത്രവും 40,000 രൂപയുമാണ് പുരസ്കാരം. തൃശൂര്‍ സദ്ഗമയ അവതരിപ്പിച്ച ‘കോങ്കണ്ണന്’ എന്ന നാടകത്തിനാണ് രണ്ടാം സ്ഥാനം. ശില്പവും പ്രശംസാപത്രവും 25,000 രൂപയുമാണ് പുരസ്കാരം.
‘കടത്തനാടന്‍ പെണ്ണ് തുമ്പോലാര്‍ച്ച’യിലെ കോമക്കുറുപ്പ്, പാക്കരന് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മണി മായമ്പള്ളി മികച്ച നടനും ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്’ എന്ന നാടകത്തിലെ കുഞ്ഞിത്താച്ചുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സിസിലി ജോയ് മികച്ച നടിക്കുമുള്ള പുരസ്കാരങ്ങള്‍ നേടി. ശില്പവും പ്രശംസാപത്രവും 15,000 രൂപയുമാണ് മികച്ച നടീ-നടന്മാര്ക്കുള്ള പുരസ്കാരം.
ഈമാസം 17 മുതല്‍ 26 വരെ നടന്ന നാടകമത്സരത്തില്‍ നിന്ന് ചെറുന്നിയൂര്‍ ജയപ്രസാദ്, എസ്. രാധാകൃഷ്ണന്, കോഴിക്കോട് രത്നാകരന് എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്.
മികച്ച രണ്ടാമത്തെ നടന്: കെ.പി.എ.സി ജാക്സണ് (നാടകം- കോങ്കണ്ണന്), മികച്ച രണ്ടാമത്തെ നടിയുടെ അവാര്‍ഡ് രണ്ടുപേര്‍ പങ്കിട്ടു. അനിത ശെല്‍വി (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), കെ.പി.എ.സി പുഷ്പലത (മേരാനാം ജോക്കര്‍).
മികച്ച നാടകകൃത്ത്: പ്രദീപ് കാവുന്തറ (കുഴിയാനകള്‍), രണ്ടാം സ്ഥാനം ഹേമന്ത് കുമാര്‍ (കോങ്കണ്ണന്). ഹാസ്യനടന്: ശിവന് ആനവിഴുങ്ങി (കോങ്കണ്ണന്), ഗായകന്: കല്ലറ ഗോപന് (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), ഗായിക: അപര്‍ണ രാജീവ് (ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്ന്), പശ്ചാത്തല സംഗീതം: ആലപ്പി ഋഷികേശ് (മാമാങ്കം). ഗാനരചയിതാവ്: രമേഷ് കാവില്‍ (മാമാങ്കം), രംഗപടസംവിധാനം: ആര്‍ട്ടിസ്റ്റ് സുജാതന്‍ (കടത്തനാടന്പെണ്ണ് തുമ്പോലാര്‍ച്ച), ദീപവിതാനം: പ്രവീണ്‍ തിരുമല (മേരാനാം ജോക്കര്‍), ചമയം: ബാബു അന്നൂര്‍ (മേരാനാം ജോക്കര്‍).
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply