കൂടല്‍മാണിക്യം ക്ഷേത്ര ഊട്ടുപുരയുടെ വാതില്‍പടി കത്തിനശിച്ചു

uttupura-400-300ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഊട്ടുപുരയുടെ വാതില്‍പടി കത്തിനശിച്ച നിലയില്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വാതിലില്‍നിന്ന് പുക ഉയരുന്ന വിവരം ദര്‍ശനത്തിനത്തെിയവര്‍ സുരക്ഷാ ജീവനക്കാരെ അറിയിച്ചത്. ഭരണസമിതി അംഗങ്ങള്‍ അറിയിച്ചതനുസരിച്ച് ഇരിങ്ങാലക്കുട എസ്.ഐ എം.ജെ. ജിജോയുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെി അന്വേഷണം ആരംഭിച്ചു.

പുരാവസ്തു വകുപ്പിന് കീഴില്‍ നടക്കുന്ന ക്ഷേത്ര നവീകരണത്തിനുള്ള മര ഉരുപ്പടികള്‍ സൂക്ഷിച്ചിരുന്നതും പണി നടക്കുന്നതും ഊട്ടുപുരയിലാണ്. ഊട്ടുപുരയുടെ പടിഞ്ഞാറെ നടവഴി സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന് പരാതിയുണ്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ഭരണസമിതി അംഗം വിനോദ് തറയില്‍ ആവശ്യപ്പെട്ടു.

Print Friendly, PDF & Email

Leave a Comment