സാം ആന്‍റോ പുത്തന്‍കളം ചാരിതാര്‍ത്ഥ്യത്തോടെ പടിയിറങ്ങുന്നു

samanto_pic1നാഷ്‌വില്‍ (ടെന്നസി): കേരളാ അസോസിയേഷന്‍ ഓഫ് നാഷ്‌വില്ലിന്റെ സഹസ്ഥാപകനും, കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രസിഡന്‍റ് സ്ഥാനത്ത് സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചശേഷം സാം ആന്‍റോ പുത്തന്‍കളം ഡിസംബര്‍ 31-ന് പടിയിറങ്ങുകയാണ്. കഴിഞ്ഞ എട്ടുവര്‍ഷമായി മലയാളി അസോസിയേഷനില്‍ പല സ്ഥാനങ്ങള്‍ വഹിച്ചിരുന്ന സാം ആന്‍റോ, സംഘടനാ സ്ഥാപനം മുതല്‍ ഇക്കാലമത്രയുമുള്ള വളര്‍ച്ചയ്ക്ക് നിര്‍ണ്ണായക പങ്കുവഹിച്ചു.

ഫോമയുടെ പ്രവര്‍ത്തനങ്ങളുമായി വളരെ അടുത്തു പ്രവര്‍ത്തിക്കുന്ന അംഗസംഘടനയാണ് നാഷ്‌വില്‍ കേരള അസോസിയേഷന്‍. ഫോമയുടെ റീജിണല്‍ കാന്‍സര്‍ സെന്‍റര്‍ പീഡിയാട്രിക് ബില്‍ഡിംഗ് ഫണ്ടിലേക്കുള്ള സംഭാവന, റെഡ്ക്രോസിന്‍റെ നേപ്പാള്‍ ദുരിതാശ്വാസനിധി, തമിഴ്നാട് ചീഫ് മിനിസ്റ്ററുടെ ഫ്ളഡ് റിലീഫ് ഫണ്ട് അടക്കം മൂന്നു പ്രധാന ചാരിറ്റി പ്രവര്‍ത്തനങ്ങളിലാണ് സംഘടന ഈവര്‍ഷം പങ്കെടുത്തത്. അമേരിക്കയിലെ തന്നെ ഏറ്റവും പ്രവര്‍ത്തന മികവുള്ള സംഘടനയാണ് കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍.

നാഷ്‌വില്‍ ബ്ലഡ്സ് മദര്‍ തെരേസാ സീറോ മലബാര്‍ കാത്തലിക് മിഷന്‍റെ സ്ഥാപക ട്രസ്റ്റിയായിരുന്ന സാം ആന്‍റോ ഇപ്പോള്‍ രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായി പ്രവര്‍ത്തിക്കുന്നു.

Highly Skilled Legal Immigration മേഖലയില്‍ സമഗ്രമായ നിയമമാറ്റം നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏഴു വര്‍ഷമായി സെനറ്റ്, കോണ്‍ഗ്രസ് അംഗങ്ങളുമായി ഇടപെട്ട് ശക്തമായ ലോബിയിംഗ് നടത്തിവരുന്നു. ഇമിഗ്രേഷന്‍ വോയ്സ് ടെന്നസി സ്റ്റേറ്റ് പ്രസിഡന്‍റായും, ഗ്രേറ്റര്‍ നാഷ്‌വില്‍ റിയല്‍റ്റേഴ്സ് ആന്‍ഡ് ലെജിസ്ലേറ്റേഴ്സ് അഡ്വൈസറി കമ്മിറ്റി മെമ്പറായും പ്രവര്‍ത്തിക്കുന്ന സാം ആന്‍റോ പുത്തന്‍കളം നാഷ്‌വില്‍ പൊതുജീവിതത്തിലെ നിറസാന്നിധ്യമാണ്.

samanto_pic2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment