Flash News

അയോധ്യയില്‍ കല്ലിറക്കിയത് സംശയാസ്പദം- ചരിത്ര കോണ്‍ഗ്രസ്

December 31, 2015 , സ്വന്തം ലേഖകന്‍

mdnന്യൂഡല്‍ഹി: രാമക്ഷേത്ര നിര്‍മാണത്തിന് വിശ്വഹിന്ദു പരിഷത്ത് കൊത്തിയ കല്ലുകള്‍ അയോധ്യയില്‍ ഇറക്കിയതിനെ ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് അപലപിച്ചു. അയോധ്യ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കേ തന്നെയാണ് കല്ലിറക്കല്‍ നടന്നതെന്ന് പശ്ചിമബംഗാളിലെ മാല്‍ഡയില്‍ നടന്ന ചരിത്ര കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. ബാബരി മസ്ജിദ് പൊളിച്ച സംഭവം ജനങ്ങള്‍ക്കു മുന്നിലുണ്ട്. മറ്റൊരു നിയമലംഘനത്തെക്കുറിച്ച സംശയമാണ് അയോധ്യയിലെ കല്ലിറക്കല്‍ ഉയര്‍ത്തുന്നത്.

സ്മാരകങ്ങളുടെ പേരില്‍ സാമുദായികവികാരം ഉണര്‍ത്തി നിയമലംഘനത്തിന് വഴിതെളിക്കുന്നില്ലന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഉറപ്പുവരുത്തണം. പ്രമുഖ ചരിത്രകാരന്മാരായ ഇര്‍ഫാന്‍ ഹബീബ്, ആദിത്യ മുഖര്‍ജി, ഷിരീന്‍ മൗസ്വി തുടങ്ങിയവര്‍ പങ്കെടുത്ത ചരിത്ര കോണ്‍ഗ്രസാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.

ഷര്‍ഖി ശില്‍പഭംഗിയുടെ ഉദാഹരണമെന്ന നിലയിലും മധ്യകാലഘട്ടമായ 1528ല്‍ പണിത സ്മാരകമെന്ന നിലയിലും ബാബരി മസ്ജിദ് സംരക്ഷിക്കപ്പെടണമെന്ന് 1984 മുതല്‍ ചരിത്ര കോണ്‍ഗ്രസ് ആവശ്യപ്പെട്ടു വന്നിരുന്നതാണ്. എന്നാല്‍, 92ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. പുതിയ ക്ഷേത്രം പണിയുന്നതിന് തറയൊരുക്കാന്‍ ആസൂത്രിതമായി പള്ളി തകര്‍ക്കുകയായിരുന്നുവെന്ന് ചരിത്ര കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top