ഡാളസ്സില്‍ ചുഴലിക്കാറ്റ് നാശനഷ്ടം വരുത്തിയത് 1.2 ബില്യണ്‍ ഡോളര്‍

nmc_27tornadofolo37gm.jpg

ഡാളസ്: ഡിസംബര്‍ 26 ശനിയാഴ്ച നോര്‍ത്ത് ടെക്സസ്സിലെ ഗാര്‍ലന്റ്, റൗലറ്റ്, സണ്ണി വെയ്ല്‍ സിറ്റികളില്‍ വീശിയടിച്ച ചുഴലിക്കാറ്റ് വരുത്തിയ നാശനഷ്ടം 1.2 ബില്യണ്‍ ഡോളറാണെന്ന് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ ഓഫ് ടെക്സസ്സ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇത്രയും സംഖ്യയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷകള്‍ ലഭിച്ചതായി ഇവര്‍ പറയുന്നു. ഗാര്‍ലന്റ് സിറ്റിയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടുള്ളത്. ട്രിപ് റോഡില്‍ പുതിയതായി പണികഴിപ്പിച്ച നിരവധി വീടുകളുടെ മേല്‍‌ക്കൂര പൂര്‍ണ്ണമായും തകര്‍ന്നു കിടക്കുന്നു. റോഡിന്റെ ഒരു വശത്തുള്ള വീടുകളുടെ സ്ഥാനത്ത് ഇപ്പോള്‍ മരങ്ങളുടെ ഒരു കൂമ്പാരം മാത്രമാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇവിടെ എട്ട് പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

ശനിയാഴ്ച നഷ്ടപ്പെട്ട വൈദ്യുതിബന്ധം ഡിസംബര്‍ 30 ഉച്ചവരെ പലസ്ഥലങ്ങളിലും പുഃനസ്ഥാപിക്കുവാന്‍ കഴിഞ്ഞിട്ടില്ല. ചുഴലിക്കാറ്റിന്റെ ദുരന്തഫലങ്ങള്‍ നിരവധി മലയാളി കുടുംബങ്ങളെയും ബാധിച്ചിട്ടുണ്ട്. സണ്ണി വെയ്ല്‍ സിറ്റിയിലെ ഹോം സ്റ്റെഡ് ഹൗസിംഗ് കോമ്പ്ലക്സില്‍ എട്ടോളം മലയാളി വീടുകള്‍ പൂര്‍ണ്ണമായോ ഭാഗീകമായോ തകര്‍ന്നിട്ടുണ്ട്.

ഗാര്‍ലന്റ് സൈപ്രസ് ഹില്‍ ഹൗസിംഗ് കോമ്പ്ലക്സില്‍ താമസിക്കുന്ന പലരും വൈദ്യുതി ലഭിക്കാത്തതിനാല്‍ ഹോട്ടലിലും, ബന്ധുവീടുകളിലും കഴിയുന്നു. ഐ 30 യും റോലറ്റ് സിറ്റിയും ചേരുന്നിടത്തും വീടുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

ഡാളസ്സില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഇങ്ങിനെ ഒരു ചുഴലിക്കാറ്റ് നാശം വിതച്ചു കടന്നുപോയത്. ചുഴലിക്കാറ്റിനെ പ്രതിരോധിക്കുന്നതിനുള്ള മുന്‍‌കരുതലുകളൊന്നും ഡാളസ്സ് കൗണ്ടിയിലുള്ള വീടുകളില്‍ ഇല്ല എന്നുള്ളത് നാശനഷ്ടങ്ങളുടെ തോത് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

tornado2

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment