തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ചെക്ക് പോസ്റ്റുകളിലും വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ‘ഓപ്പറേഷന് നികുതി’ എന്ന പേരിലാണ് പരിശോധന. വാണിജ്യ നികുതി, എക്സൈസ്, വനം, ആര്.ടി.ഒ ചെക്ക്പോസ്റ്റുകളിലുമാണ് പരിശോധന നടത്തിയത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് പണം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്പെന്ഷന്. ഫയലുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് 20000ലേറെ രൂപ ലഭിച്ചത്.
പാലക്കാട് ഗോവിന്ദപുരം വാണിജ്യ നികുതി ചെക്ക്പോസ്റ്റില്‍ നിന്നും 5,000 രൂപയും കൊല്ലം ആര്യങ്കാവ് വാണിജ്യ നികുതി ചെക്ക്പോസ്റ്റില്‍ നിന്ന് 3,000 രൂപയും ആര്.ടി.ഒ ചെക്ക്പോസ്റ്റില്‍ നിന്ന് 5,700 രൂപയും കണ്ടെത്തി.