Flash News

ഇന്റര്‍‌നാഷ്ണല്‍ പ്രയര്‍ ലൈന്‍; റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസിന്റെ പുതുവത്സര സന്ദേശം ജനുവരി 5ന്

January 2, 2016 , പി.പി ചെറിയാന്‍

Rev.Dr.George Varghese - Photoഹ്യൂസ്റ്റണ്‍: ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും പ്രാര്‍ത്ഥനക്കും വചന കേള്‍വിക്കുമായി ഒത്തുചേരുന്നവരുടെ ടെലി കോണ്‍ഫ്രന്‍സ് വേദിയായ ഹ്യൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍‌നാഷ്ണല്‍ പ്രയര്‍ ലൈനില്‍ കൊച്ചി മാര്‍ത്തോമാ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ്ജ് വര്‍ഗീസ് ജനുവരി 5ന് പുതുവത്സര സന്ദേശം നല്‍കും.

മരാമണ്‍ കണ്‍വന്‍ഷന്‍ പരിഭാഷകനും മാര്‍ത്തോമാ സഭയുടെ ചാനല്‍ പ്രോഗ്രാമായ മലങ്കര ദര്‍ശന്‍ ടി.വിയിലൂടെയും, ‘ബി പോസിറ്റീവ് കൗണ്‍സിലിംഗ്’ പരിപാടി ശാലോം ടി.വിയില്‍ അവതരിപ്പിച്ചും ശ്രദ്ധേയനായ റവ. ജോര്‍ജ്ജ് വര്‍ഗീസ് അച്ചന്‍ നിരവധി നോവലുകളും, ചെറുകഥകളും ‘ജീവി’ എന്ന തൂലികാ നാമത്തില്‍ എഴുതിയിട്ടുണ്ട്. മാര്‍ത്തോമാ യുവജനസംഖ്യം ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള അച്ചന്‍ മികച്ച സംഘാടകന്‍ കൂടിയാണ്.

അച്ചന്റെ പുതുവത്സര സന്ദേശം കേള്‍ക്കുവാന്‍ താല്‍പര്യമുള്ളവര്‍ 1- 605- 562- 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ ചെയ്തതിനു ശേഷം 656740 കോഡ് ഡയല്‍ ചെയ്യണം. എല്ലാ ചൊവ്വാഴ്ചയും ന്യൂയോര്‍ക്ക് സമയം 9 മണിക്ക് പ്രയര്‍ ലൈന്‍ ആരംഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സി.വി സാമുവേല്‍ (ഡിട്രോയ്റ്റ്) – 586 216 0602, ടി.എ മാത്യു (ഹ്യൂസ്റ്റണ്‍) – 832 771 2504.

Achens1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top