98 -മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം

98AMSSഏവര്‍ക്കും സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു!

ഞായറാഴ്ച (01/03/2016)
98-മത് സാഹിത്യ സല്ലാപത്തില്‍
‘പുതുവത്സരത്തിലേയ്ക്ക്’ – ചര്‍ച്ച

ഡാലസ്: ജനുവരി മൂന്നാം തീയതി ഞായറാഴ്ച സംഘടിപ്പിക്കുന്ന തൊണ്ണൂറ്റിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘പുതു വല്‍ത്സരത്തിലേയ്ക്ക്’ എന്നതായിരിക്കും ചര്‍ച്ചാ വിഷയം. കഴിഞ്ഞ വര്‍ഷത്തിലേയ്ക്ക് തിരിഞ്ഞു നോക്കുവാനും പുതു വര്‍ഷത്തിലേയ്ക്ക് എത്തിനോക്കുവാനുമുള്ള ഒരു അവസരമായിട്ടായിരിക്കും ഇതിലെ ചര്‍ച്ചകള്‍ മുന്നേറുക. കഴിഞ്ഞ വര്‍ഷം സാഹിത്യ സല്ലാപം ചര്‍ച്ച ചെയ്ത വിഷയങ്ങള്‍ അയവിറക്കുവാനും പുതുവര്‍ഷത്തില്‍ ചര്‍ച്ചകള്‍ക്കും പഠനത്തിനും വിധേയമാക്കേണ്ട വിഷയങ്ങള്‍ തിരഞ്ഞെടുക്കുവാനും ഈ അവസരം പ്രയോജനപ്പെടുത്തുന്നതായിരിക്കും.

ചര്‍ച്ചയില്‍ പങ്കെടുക്കുവാനും അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുവാനും താത്പര്യമുള്ള എല്ലാ നല്ല ആളുകളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2015 ഡിസംബര്‍ ആറാം തീയതി ഞായറാഴ്ച സംഘടിപ്പിച്ച തൊണ്ണൂറ്റിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ ‘കുടിയേറ്റ നിയമങ്ങള്‍’ എന്ന വിഷയത്തില്‍ ഗൌരവമേറിയ ചര്‍ച്ചകള്‍ നടക്കുകയുണ്ടായി. പ്രമുഖ അമേരിക്കന്‍ മലയാളിയും അറ്റോര്‍ണിയും നിയമാദ്ധ്യാപകനുമായ അറ്റോര്‍ണി മാത്യു വൈരമണ്‍ ആണ് ഈ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിച്ചത്‌. അമേരിക്കന്‍ കുടിയേറ്റ നിയമങ്ങളിലെയ്ക്ക് ആഴത്തില്‍ ഇറങ്ങിയുള്ള ഒരു പഠനമായിരുന്നു പ്രബന്ധം. ഗൌരവമേറിയതും വിജ്ഞാനപ്രദവുമായിരുന്നു തുടര്‍ന്ന് നടത്തിയ ചര്‍ച്ചയും ചോദ്യോത്തരപരിപാടിയും.

പ്രൊഫ. എം. ടി. ആന്റണി, ഡോ. മര്‍ലിന്‍ ജെ. മോറിസ്, ഡോ. തെരേസ ആന്റണി, ഡോ. എന്‍. പി. ഷീല, മനോഹര്‍ തോമസ്‌, ത്രേസ്യാമ്മ നാടാവള്ളില്‍, ഗീത രാജന്‍, ഡോ. ജയിസ് ജേക്കബ്‌, സജി കരിമ്പന്നൂര്‍, ടോം എബ്രഹാം, യു. എ. നസീര്‍, വര്‍ഗീസ്‌ സ്കറിയ, ജോണ്‍ തോമസ്‌, ജേക്കബ്‌ തോമസ്‌, കുരുവിള ജോര്‍ജ്ജ്, വര്‍ഗീസ് എബ്രഹാം സരസോട്ട, പി. പി. ചെറിയാന്‍, എന്‍. എം. മാത്യു, മൈക്ക് മത്തായി, സി. ആന്‍ഡ്രൂസ്, ജയിന്‍ മുണ്ടയ്ക്കല്‍ എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു.

അന്തരിച്ച പ്രമുഖ അമേരിക്കന്‍ മലയാളി സാഹിത്യകാരി കൊല്ലം തെല്‍മയെ അനുസ്മരിക്കുവാനും തൊണ്ണൂറാം (നവതി) പിറന്നാള്‍ ആഘോഷിക്കുന്ന പ്രൊഫ. എം. ടി. ആന്റണിക്ക് ആശംസകള്‍ അര്‍പ്പിക്കുവാനും കഴിഞ്ഞ അമേരിക്കന്‍ മലയാളി സല്ലാപത്തില്‍ അവസരമൊരുക്കയുണ്ടായി.

എല്ലാ മാസത്തിലെയും ആദ്യ ഞായറാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യഞായറാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റേ്റണ്‍ സമയം)നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..

1-857-232-0476 കോഡ് 365923

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , internationalmalayalam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook  https://www.facebook.com/groups/142270399269590/

അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം

എല്ലാ ആദ്യ ഞായറഴ്ചയും വൈകിട്ട് 8:00 മണി മുതല്‍ 10:00 മണി വരെ (EST)
വിളിക്കേണ്ട നമ്പര്‍: 1-857-232-0476 കോഡ് 365923
വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 1-813-389-3395 or 1-469-620-3269
e-mail:  sahithyasallapam@gmail.com  or jain@mundackal.com

Print Friendly, PDF & Email

Leave a Comment