തടിയന്റവിട നസീറിനെതിരെ പുതിയ കേസ്

thadiyantavida-nazeerകൊച്ചി: ബംഗളൂരു സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണാടക പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന നസീറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ തീവ്രവാദ ബന്ധം ആരോപിച്ച് തടിയന്റവിട നസീര്‍, ഷഹനാസ് എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പലപ്പോഴായി വിദേശ രാജ്യങ്ങളിലേക്ക് ഷഹനാസ് ഇ – മെയിലുകള്‍ അയച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ നവംബറില്‍ ആയിരുന്നു ഷഹനാസിനെ എറണാകുളം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപത്ത് വെച്ച് പിടികൂടിയത്. നസീറിന് സഹായങ്ങള്‍ നല്കുന്നതിനിടെ ആയിരുന്നു ഷഹനാസിനെ പൊലീസ് പിടികൂടിയത്.

നസീറിന് സഹായങ്ങള്‍ നല്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഷഹനാസിനെ കേരള പൊലീസ് നിരീക്ഷിച്ചു വരികയായിരുന്നു. കോടതിയില്‍ നസീറിനെ ഹാജരാക്കുന്ന സമയത്ത് ആയിരുന്നു ഷഹനാസ് നസീറുമായി സംസാരിച്ചിരുന്നത്.

Print Friendly, PDF & Email

Leave a Comment