അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തിന്റെ കൂദാശ

asianet1ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളും വിശേഷങ്ങളുമായി എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്ക് (ഈ എസ് ടി / ന്യൂയോര്‍ക്ക് സമയം) എഷ്യാനെറ്റ് ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന അമേരിക്കന്‍ കാഴ്ച്ചകളില്‍ ഈയാഴ്ച്ച, ന്യൂയോര്‍ക്ക്, സ്റ്റാറ്റന്‍ ഐലന്റിലെ പുതിയതായി പണി കഴിപ്പിക്കപ്പെട്ട സെന്റ് ജോര്‍ജ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ 2015 ഡിസംബര്‍ 11,12 തീയതികളില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോക്ടര്‍ സഖറിയാസ് മാര്‍ നിക്കോളോവുസിന്റെ കാര്‍മികത്വത്തില്‍ നിര്‍വഹിക്കപ്പെട്ട താത്കാലിക കൂദാശയുടെ പ്രശക്ത ഭാഗങ്ങളാണ്.

2012-ല്‍ അമേരിക്കയും വടക്ക് – കിഴക്ക് സംസ്ഥാനങ്ങളെ വിറപ്പിച്ച്, വന്‍ നാശം വിതച്ച ‘സാന്റി’ എന്ന കൊടുങ്കാറ്റിന്റെ തീവ്ര താണ്ഡവത്തില്‍ ഈ ദേവാലയത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അന്ന് പ്രസിഡന്റ് ബരാക്ക് ഒബാമ നേരിട്ട് പള്ളി സന്ദര്‍ശിച്ചിരുന്നു. ഇപ്പോള്‍ ദേവാലയത്തിന്റെ കേടുപാടുകള്‍ തീര്‍ത്ത് കൂദാശ നടത്തുന്നതിന്റെ പ്രശക്ത ഭാഗങ്ങളാണ് സംപ്രേഷണം ചെയ്യുന്നത്. പള്ളിയുടെ കൂദാശയില്‍ അതിയായ സന്തോഷമുണ്ടെന്ന് പ്രസിഡന്റ് ഒബാമയുടെ ഒപ്പോടു കൂടിയുള്ള എഴുത്ത്, അദ്ദേഹത്തിന്റെ പ്രതിനിധി നേരിട്ട് വന്നു നല്‍കുകയുണ്ടായി.

നാടിനേയും നാട്ടുകാരേയും വിട്ടു അമേരിക്കന്‍ ഐക്യ നാടുകളില്‍ കുടിയേറിയെങ്കിലും, നാട്ടിന്റെ പൈതൃകവും സംസകാരവും കാത്തു സൂക്ഷിക്കുന്നതില്‍ ഒരുപക്ഷെ പ്രവാസികള്‍ ഒരു പടി മുന്നില്‍ ആണെന്ന് പറയാതെ വയ്യ.  അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകന്‍ ഡോ. കൃഷ്ണ കിഷോറാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജൂ പള്ളത്ത് 732 429 9529

asianet

Print Friendly, PDF & Email

Related News

Leave a Comment