Flash News

കണ്ണൂരില്‍ സി.പി.എമ്മിന്‍െറ യോഗ പ്രദര്‍ശനം; 1,200 പേര്‍ അണിനിരന്നു

January 3, 2016 , സ്വന്തം ലേഖകന്‍

CPM Yoga camp at Kannurകണ്ണൂര്‍: ആര്‍.എസ്.എസിന്‍െറ കുറുവടി പരിശീലനത്തിന് ബദലെന്നോണം കണ്ണൂരില്‍ സി.പി.എമ്മിന്‍െറ യോഗ ക്യാമ്പ്. മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ 42,000 ചതുരശ്രഅടി പ്രദേശത്ത് വിരിച്ച ചുവന്ന പരവതാനിയില്‍ തൂവെള്ള നിറത്തിലുള്ള പാന്‍റ്സും ബനിയനും അണിഞ്ഞ 1,200 പേര്‍ യോഗാഭ്യാസത്തിന് അണിനിരന്നു. ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്‍ററിന്‍െറ നേതൃത്വത്തില്‍ നടന്ന പ്രദര്‍ശനത്തില്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള പരിശീലകരാണ് അണിനിരന്നത്. സി.പി.എം നേതാക്കളെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നത്തെിയ പ്രവര്‍ത്തകരെയും സാക്ഷിനിര്‍ത്തി യോഗാചാര്യന്‍ ശ്രീഎം ഉദ്ഘാടനം ചെയ്തു.

മതവുമായി യോഗക്ക് ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു. ഈശ്വര വിശ്വാസിക്കും വിശ്വാസമില്ലാത്തവര്‍ക്കും യോഗ അഭ്യസിക്കാം. ഹോളിവുഡില്‍ യോഗ ഏറ്റവും ജനപ്രീതി നേടിയിട്ടുണ്ട്. ഇന്ദ്രിയങ്ങളെ നിയന്ത്രിക്കുന്നതിന് മനസ്സിനെ പാകപ്പെടുത്താന്‍ ഇതിലൂടെ സാധിക്കും. യോഗാഭ്യാസം കൊണ്ട് മനസ്സും ശരീരവും നിയന്ത്രണത്തിലാക്കാന്‍ സാധിച്ചാല്‍, ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല. മനസ്സ് ശാന്തമാകാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ശാന്തമായി ചിന്തിച്ചാല്‍ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. ഇതിലൂടെ നാടും നന്നാകും -അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ മാര്‍ഷല്‍ ആര്‍ട്സ് അക്കാദമി ആന്‍ഡ് യോഗ സ്റ്റഡി സെന്‍ററിന്‍െറ നേതൃത്വത്തില്‍ പരിശീലിപ്പിക്കുന്ന യോഗക്ക് ‘ചേതന യോഗ’ എന്ന നാമകരണവും ശ്രീഎം നിര്‍വഹിച്ചു.

സംഘാടക സമിതി ചെയര്‍പേഴ്സന്‍ പി.കെ. ശ്രീമതി ടീച്ചര്‍ എം.പി അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറിയും സംഘാടക സമിതി സെക്രട്ടറിയുമായ പി. ജയരാജന്‍ സ്വാഗതവും കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത നന്ദിയും പറഞ്ഞു.

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, ഇ.പി. ജയരാജന്‍ എം.എല്‍.എ, കെ.കെ. രാഗേഷ് എം.പി, എം.വി. ജയരാജന്‍, കെ.പി. സഹദേവന്‍, കോണ്‍ഗ്രസ്-എസ് സംസ്ഥാന പ്രസിഡന്‍റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, എം. പ്രകാശന്‍ മാസ്റ്റര്‍, ഫിലിപ്പ് എം. പ്രസാദ്, അക്കാദമി ചെയര്‍മാന്‍ അഡ്വ. ബി. ബാലചന്ദ്രന്‍, സെക്രട്ടറി കെ.പി. രാജഗോപാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top