Flash News

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ക്രിസ്‌മസ് പുതുവത്സര ആഘോഷം

January 3, 2016 , അനശ്വരം മാമ്പിള്ളി

DSC_0004ഡാളസ്: കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തില്‍ ഡാളസ്-ഫോര്‍ട്ട്‌വര്‍ത്ത് മേഖലയിലുള്ള മലയാളി സമൂഹം ക്രിസ്തുമസ്-പുതുവത്സരം ആഘോഷിച്ചു.

ജനുവരി 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ഗാര്‍ലാന്‍ഡ്‌ റോസ്‌ഹില്ലിലുള്ള സെന്റ്‌ തോമസ്‌ കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു ആഘോഷ പരിപാടി. സ്നേഹത്തിലും സമാധാനത്തിലും ജീവിക്കുക എന്നതായിരുന്നു ക്രിസ്തുദേവന്‍ പ്രദാനം ചെയ്ത സന്ദേശമെന്നും നല്ല വിഷയങ്ങളും നല്ല കാഴ്ചകളും അനുകരിക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതും, അവതരിപ്പിക്കേണ്ടതുമാകണമെന്നും, മലയാളികള്‍ നല്ല കാഴ്ചപ്പാടുകള്‍ ഉള്ളവരാന്നെന്നും, ആ മൂല്യങ്ങള്‍ കെടുത്താതെ വളര്‍ത്തുവാന്‍ ശ്രമിക്കണമെന്നും, ജാതി-മത ചിന്തകള്‍ക്ക് അപ്പുറം മനുഷ്യ സ്നേഹവും സമൂഹ ബന്ധവുമുള്ള മനുഷ്യരായി നിലകൊള്ളണമെന്നും മുഖ്യാതിഥിയായ സുരേന്ദ്രേന്‍ കോരന്‍ (പ്രസിഡന്റ്‌, മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍)തന്റെ പുതുവത്സര സന്ദേശത്തില്‍ പ്രസ്താവിച്ചു. കോര്‍ എപിസ്‌കോപ്പ റവ. വി.എം. തോമസിന്റെ സാന്നിധ്യവുമുണ്ടായിരുന്നു.

ജെനീയ ജെയിന്‍ അമേരിക്കന്‍ ദേശീയ ഗാനവും കരോള്‍ സാബു ഇന്ത്യന്‍ ദേശീയ ഗാനവും, ആലപിക്കുകയുണ്ടായി. സ്റ്റാന്‍ലി ജോര്‍ജ്, ദീപ ജയ്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കിയ കരോള്‍ പാട്ടുകളും ഹരിദാസ്‌ തങ്കപ്പന്‍ സംഘവും അണിയിച്ചൊരുക്കിയ നേറ്റിവിറ്റി ഷോയും, റിഥം ഓഫ് ഡാളസിന്റെ നൃത്തനൃത്ത്യങ്ങളും, ജിമ്മി ഫിലിപ്പ് സംഘവും അവതരിപ്പിച്ച ന്യൂജനറേഷന്‍ നൃത്തവും പരിപാടിയുടെ മാറ്റു കൂട്ടി.

അസോസിയേഷന്‍ പ്രസിഡന്റ്‌ ബാബു മാത്യു സ്വാഗതം പറയുകയും, ജോ. സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദി പറയുകയും ചെയ്തു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ (ആര്‍ട്ട് ഡയറക്റ്റര്‍)ജോണി സെബാസ്റ്റ്യന്‍ എം.സി. ആയി പ്രവര്‍ത്തിച്ചു. ജെസ്സി ജോര്‍ജ്, അമല്‍ ജോണി, മന്‍ജിത്‌ കൈനിക്കര സംഘവും ചേര്‍ന്ന് ഒരുക്കിയ പ്രൊസഷനും പരിപാടിയുടെ ഭാഗമായിരുന്നു.

കേരള അസോസിയേഷന്‍ ഓഫ് ഡാളസിന്റെ പുതിയ ഭാരവാഹികകളെ ഇലക്‌ഷന്‍ കമ്മീഷണര്‍മാരായ മാത്യു കോശിയും, തോമസ്‌ വടക്കെമുറിയും, ഡയിസാന്‍ മുണ്ടന്‍മാണിയും ചേര്‍ന്ന് പ്രാഖ്യപിച്ചു.

DSC_0017 DSC_0024 DSC_0029 DSC_0034 DSC_1022 DSC_1027 DSC_1038 DSC_1044 DSC_1047 DSC_1077 DSC_1082 DSC_1083 DSC_1125 DSC_1135


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top