തിരുവനന്തപുരം: സി.പി.എം നടത്തുന്ന ജാതീയ അതിക്രമത്തിനെതിരെയും മുഖ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കണമെന്നും ആവശ്യപ്പെട്ട് അനിശ്ചിതകാല സമരം നടത്തുമെന്ന് ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ പയ്യന്നൂര്‍ എടാട്ട് എരമംഗലത്ത് ചിത്രലേഖ 2004ല്‍ പയ്യന്നൂരില്‍ ഓട്ടോ ഡ്രൈവറായി ചെന്ന നാള്‍മുതല്‍ ജാതീയ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്നതായി ചിത്രലേഖ പറഞ്ഞു. 2005ല്‍ ഓട്ടോറിക്ഷ തീയിട്ട് നശിപ്പിച്ചു. ചിത്രലേഖയെയും കുടുംബത്തെയും നാടുകടത്തണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പ്രതിഷേധ ജാഥ നടന്നിരുന്നു. ഇതിനുശേഷം ഭര്‍ത്താവ് ശ്രീഷ്കാന്തിനെതിരെ പൊലീസ് കള്ളക്കേസും എടുത്തു. സി.പി.എമ്മിന്റെ ജാതീയ അതിക്രമത്തിനും ബഹിഷ്കരണത്തിനും മൗനാനുവാദം നല്കുന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരേയുമാണ് ചൊവ്വാഴ്ച സമരം ആരംഭിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞു.