അമേരിക്കയില്‍ തോക്കു നിയമം കര്‍ശനമാക്കുന്നു

src.adapt.960.high.NCGunLaws.1386867765997വാഷിംഗ്ടണ്‍: അമേരിക്കയില്‍ ആര്‍ക്കും തോക്ക് വാങ്ങാന്‍ അനുമതി നല്‍കുന്ന നിയമം കര്‍ശനമാക്കാന്‍ നീക്കം. വെടിവെപ്പ് ദുരന്തങ്ങള്‍ വ്യാപകമായതിനെതുടര്‍ന്നാണ് നിയമം കര്‍ശനമാക്കുന്നത്.

ഓണ്‍ലൈനായും നേരിട്ടും തോക്ക് വാങ്ങുന്നവരുടെ പശ്ചാത്തലം പരിശോധിച്ച് ഉറപ്പുവരുത്തല്‍, അനധികൃതമായി തോക്ക് കൈവശംവെക്കുന്നത് ഇല്ലാതാക്കല്‍ തുടങ്ങിയവയാണ് പ്രധാനമായും നടപ്പാക്കുക. ഓണ്‍ലൈനായും നേരിട്ടും തോക്കുവില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ഇതോടെ വാങ്ങുന്നവരുടെ പശ്ചാത്തലം അന്വേഷിച്ച് അപകടകാരികളല്ലെന്ന് ഉറപ്പുവരുത്തേണ്ടിവരും.

പുതിയ തോക്കുനിയമത്തിന് ഒബാമ മുമ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും അമേരിക്കന്‍ കോണ്‍ഗ്രസില്‍ തിരിച്ചടി നേരിട്ടിരുന്നു. തോക്കുവില്‍പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ഏതു നീക്കവും തുടര്‍ന്നും എതിര്‍ത്തു തോല്‍പിക്കുമെന്ന് റിപ്പബ്ളിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി റാന്‍ഡ് പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ നിര്‍ദേശപ്രകാരം മാനസിക പ്രശ്നങ്ങളുള്ളവര്‍, ഗാര്‍ഹിക പീഡനക്കേസുകളുള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ സമര്‍പ്പിക്കണം. വ്യക്തികളുടെ പശ്ചാത്തല പരിശോധനക്ക് രഹസ്യാന്വേഷണ വിഭാഗമായ എഫ്.ബി.ഐ 230 പേരെ പുതുതായി നിയമിക്കും. മാനസികാരോഗ്യ പരിരക്ഷക്ക് 50 കോടി ഡോളര്‍ അധികമായി അനുവദിക്കാന്‍ അമേരിക്കന്‍ കോണ്‍ഗ്രസില്‍ ആവശ്യമുന്നയിക്കും. തോക്കുസുരക്ഷക്ക് പുതിയ സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തും.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment