Flash News

കമ്പനിയും യൂനിയനും തങ്ങളെ ദ്രോഹിക്കുകയാണെന്ന് പെമ്പിളൈ ഒരുമൈ നേതാവ് ലിസി സണ്ണി

January 6, 2016 , സ്വന്തം ലേഖകന്‍

Munnar-Life-150915_1തൊടുപുഴ: കമ്പനിയും യൂനിയനും തങ്ങളെ ദ്രോഹിക്കുകയാണെന്ന് പെമ്പിളൈ ഒരുമൈ പ്രസിഡന്റ് ലിസി സണ്ണി പറഞ്ഞു. പെമ്പിളൈ ഒരുമൈയുടെ പിന്നില്‍ പൊലീസാണെന്ന പ്രചാരണം ശരിയല്ല. കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പൊലീസുകാരാരും പങ്കെടുത്തില്ല. മൂന്നാറിലെ എസ്.പി ഞങ്ങളുടെ ദൈവമാണ്. സമരകാലത്ത് ഞങ്ങള്‍ ഉറങ്ങുമ്പോള്‍ ഞങ്ങളെ ഉറങ്ങാതെ കാത്തത് പൊലീസാണ്.

തങ്ങളുടെ രണ്ടാംഘട്ട സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രം തൊടുപുഴയിലെ അഭിഭാഷകനായ അഡ്വ.ബിജു പറയനിലമാണെന്ന് ലിസി സണ്ണി പറഞ്ഞു. കോട്ടയത്ത് ക്രൈസ്തവ സഭയുടെ യോഗത്തില്‍ പോയപ്പോഴാണ് അഡ്വ.ബിജുവിനെ പരിചയപ്പെട്ടതെന്നും ഒരു പൈസപോലും വാങ്ങിക്കാതെയാണ് യൂനിയന്റെ രജിസ്ട്രേഷന് ആവശ്യമുള്ള കാര്യങ്ങള്‍ അദ്ദേഹം ചെയ്തുകൊടുത്തതെന്നും അവര്‍ പറഞ്ഞു. തങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒരുലോഡ് അരിയും പലവ്യഞ്ജനവും അയച്ചുതന്നു. ആദ്യത്തെ ബോണസ് സമരത്തിന് ശേഷമാണ് വക്കീലിനെ പരിചയപ്പെട്ടത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top