Flash News

അമേരിക്കയെ വെല്ലുവിളിച്ച് ഉത്തര കൊറിയയുടെ ഹൈഡ്രജന്‍ അണുബോംബ് പരീക്ഷണം

January 6, 2016 , സ്വന്തം ലേഖകന്‍

_65844282_n_2korea624x400

സിയോള്‍: ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതിനെ തുടര്‍ന്ന് 5.1 തീവ്രതയില്‍ ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ വടക്ക് തെക്കന്‍ മേഖലയില്‍ കില്‍ജു നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ അകലെ അണുപരീക്ഷണ കേന്ദ്രമായ പ്യോഗ്യാങില്‍ ഇന്ന് പുലര്‍ച്ചെയാണ് അണുപരീക്ഷണം നടത്തിയത്. അണുപരീക്ഷണത്തെത്തുടര്‍ന്നാണ് ഭൂകമ്പമുണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ സ്ഥിരീകരിച്ചു.

ഉത്തര കൊറിയ നാലാം തവണയാണ് അണുപരീക്ഷണം നടത്തുന്നത്. അണു ബോംബിനെക്കാള്‍ ശക്തികൂടിയ ഹൈഡ്രജന്‍ ബോംബിന്റെ പരീക്ഷണമാണ് ഇന്നു രാവിലെ ഉത്തര കൊറിയ നടത്തിയത്. യുഎസിനെ പ്രതിരോധിക്കുക എന്ന ലക്ഷ്യമാണ് അണുപരീക്ഷണത്തിന് പിന്നിലുള്ളത്.

ഹൈഡ്രജന്‍ ഐസോടോപ്പുകളെ സംയോജിപ്പിച്ചാണ് ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനം നടത്തുന്നത്. സാധാരണ ആറ്റം ബോംബിനേക്കാള്‍ പതിന്മടങ്ങ് പ്രഹരശേഷിയുള്ളതാണ് ഹൈഡ്രജന്‍ ബോംബുകള്‍. ഹൈഡ്രജന്‍ ബോംബ് പ്രഹരത്തിന്റെ ആദ്യ നിമിഷത്തില്‍ 10 കോടി ടണ്‍ ഊര്‍ജ്ജമാണ് പുറത്തു വിടുന്നത്. എന്നാല്‍ അണുബോംബിന്റെ കാര്യത്തില്‍ ഇത് വെറും ഇരുപതിനായിരം ടണ്‍ മാത്രമാണ്. 1100 കിലോഗ്രാം ഹൈഡ്രജന്‍ കണങ്ങള്‍ കൊണ്ട് 1.2 മില്ല്യണ്‍ ടണ്‍ പ്രഹരശേഷി ഉണ്ടാക്കാന്‍ ഹൈഡ്രജന്‍ ബോംബിന് സാധിക്കും.

ആണവപരീക്ഷണം നടത്തിയതിനാലാണ് ഭൂചലനം ഉണ്ടായതെന്ന് ചൈനയിലെ ഭൗമവിദഗ്ധര്‍ വ്യക്തമാക്കി. സംശയകരമായ പൊട്ടിത്തെറി എന്നാണ് ചൈന എര്‍ത്ത്‌ക്വേക്ക് നെറ്റ് വര്‍ക് സെന്റര്‍ ഇതിനെ വിശേഷിപ്പിച്ചത്. സംഭവത്തെക്കുറിച്ച് യുഎസ് പരിശോധിച്ചു വരികയാണ്. സ്വാഭാവികമായ ഭൂചലനമായിരുന്നോ അതോ കൃത്രിമമായ പൊട്ടിത്തെറിയായിരുന്നുവോ എന്ന് പരിശോധിച്ചു വരിയാണെന്ന് ദക്ഷിണകൊറിയന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ വ്യാഴാഴ്ച യോഗം ചേരും.

കൊറിയന്‍ പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല. എന്നാല്‍ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കൊറിയ അടിയന്തര യോഗം വിളിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 2006, 2009, 2013 വര്‍ഷങ്ങളിലായി പ്യോഗ്യാങ്‌ അണുപരീക്ഷണകേന്ദ്രത്തില്‍ വെച്ച് ഉത്തര കൊറിയ ഇതുവരെയായി മൂന്ന് ആണവായുധ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

ഉത്തര കൊറിയയിലെ ആണവായുധ പരീക്ഷണ കേന്ദ്രത്തിലേക്ക് പുതിയതായി ഒരു തുരങ്കം നിര്‍മിക്കുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ ലഭിച്ചിരുന്നതായി ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കഴിഞ്ഞ മാസം അറിയിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top