ഐ.പി.സി സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ മാത്യു സാമുവേല്‍ (82) നിര്യാതനായി

Newsimg1_55684255

ന്യൂയോര്‍ക്ക്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ സീനിയര്‍ ശുശ്രൂഷകനും പുല്ലാട് ബെഥേല്‍ വീട്ടില്‍ പരേതരായ മത്തായി, കുഞ്ഞമ്മയുടെയും മകനായ പാസ്റ്റര്‍ മാത്യു സാമുവേല്‍ ജനുവരി 6-ന് ബുധനാഴ്ച രാവിലെ 11:25-ന് ന്യൂയോര്‍ക്കില്‍ വെച്ച് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.

ഐ.പി.സി ഈസ്റ്റേണ്‍ റീജിയണ്‍ മുന്‍ പ്രസിഡന്റും എലീം ഫൂള്‍ഗോസ്പല്‍ അസംബ്ലി ന്യൂയോര്‍ക്കിന്റെ സീനിയര്‍ ശുശ്രൂഷകനുമായിരുന്ന പാസ്റ്റര്‍ മാത്യു സാമുവേല്‍ തന്റെചെറു പ്രായത്തില്‍ തന്നെ ശുവിശേഷ പ്രവര്‍ത്തനങ്ങളില്‍ വ്യാപ്രിതനായിരുന്നു തന്റെ വേദ പ0നത്തിനു ശേഷം കേരളക്കരയിലെ വിവിധ കോണുകകളില്‍ സുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കി. ഐ.പി.സിയുടെ കേരളാ സ്റ്റേറ്റ് പ്രിസ്ബിറ്ററി അംഗമായിരുന്ന പാസ്റ്റര്‍ മാത്യു സാമുവേല്‍ കേരളത്തില്‍ഐ.പി.സിയുടെവിവിധ സഭകളുടെ ശുശ്രൂഷകനായിരുന്നു. ഐ.പി.സി ചെമ്പൂര്‍, ബൊംബേ സഭയുടെ ആരംഭകാല ശുശ്രൂഷകനായിരുന്ന പാസ്റ്റര്‍ സാമുവേല്‍ അറിയപ്പെട്ട കണ്‍വന്‍ഷന്‍ പ്രസംഗകന്‍, വേദപണ്ഡിതന്‍, ബൈബിള്‍ സ്കൂള്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍ മികച്ച നേതൃത്വ പാടവത്തിനുടമ ഇങ്ങനെ പെന്തക്കോസ്ത് ലോകത്ത് അറിയപ്പേടുന്ന വിശ്വസ്തനായ ഉപദേശങ്ങള്‍ക്കുവേണ്ടിയും ശക്തമായി നിലകൊണ്ടിരുന്നു പാസ്റ്റര്‍ മാത്യു സാമുവേലിന്റെ വേര്‍പാട് ഐ.പി.സി പ്രസ്ഥാനത്തിനു മറക്കാനാവാത്തതാണ്.

കോട്ടയം ഇടയത്ര വീട്ടില്‍ സാറാമ്മ (ചെല്ലമ്മ) സാമുവേലാണ് ഭാര്യ. മക്കള്‍: ഫേബാ&റെജിഏബ്രഹാം, റോയി& ലോവിസ് സാമുവേല്‍, സൂസന്‍ & മാത്യു കെ. മാത്യു, ഗ്രെയിസി& റോണി മാത്യു, ജോജി & ഷീബാ സാമുവേല്‍, ബെന്നി&ലളിതാസാമുവേല്‍.

പൊതുദര്‍ശനവും മെമോറിയല്‍ സര്‍വീസും ജനുവരി 8-ാം തിയതി ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ഇന്ത്യ പെന്തക്കോസ്ത് അസംബ്ലി ചര്‍ച്ച്, 343 ജെറുസലേം അവന്യൂ, ഹിക്‌സ്വില്ല്, ന്യൂയോര്‍ക്ക് 11801 വെച്ചും ജനുവരി 9-ാം തിയതി ഞയറാഴ്ച വൈകിട്ട് 5 മണിക്ക് ന്യൂ ടെസ്റ്റ്‌മെന്റ് ചര്‍ച്ച് 79 പാര്‍ക്ക് അവന്യൂ, അമിറ്റിയാവില്‍, ന്യൂയോര്‍ക്ക് 11701 വെച്ചും നടത്തിയ ശേഷം ജനുവരി 10-ാം തിയതി തിങ്കളാഴ്ച സംസ്കാരവും നടക്കുന്നതാണ്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment