ചുംബനത്തെരുവ് പരിപാടിക്കിടെ പൊലീസ് മര്‍ദ്ദനമേറ്റ പത്രപ്രവര്‍ത്തകന് ജാമ്യം

mdnകോഴിക്കോട്: ചുംബനത്തെരുവ് പരിപാടിക്കിടെ പൊലീസ് അറസ്റ്റ് ചെയ്ത തേജസ് ലേഖകന്‍ പി. അനീബിന് കോടതി ജാമ്യം അനുവദിച്ചു. അനീബിനെ ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിന്റെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനാണ് കേസ്.

വാര്‍ത്താ ശേഖരണത്തിനിടെ ഡിസംബര്‍ ഒന്നിന് രാവിലെ 10നാണ് അനീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നീര്‍ക്കെട്ടും വേദനയുമുള്ളതിനാല്‍ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്റ്റേഷനില്‍ ക്രൂരമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

Print Friendly, PDF & Email

Leave a Comment