മുഖ്യമന്ത്രി വാക്കുമാറ്റി; നിയമനടപടിക്ക് ജേക്കബ് തോമസിന് അനുമതിയില്ല

jacob-thomas-ipsതിരുവനന്തപുരം: തനിക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഡി.ജി.പി ജേക്കബ് തോമസ് അപേക്ഷ നല്‍കിയാല്‍ അടുത്ത നിമിഷം അനുമതി നല്‍കുമെന്നുപറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാക്ക് മാറ്റി. നിയമ നടപടി സ്വീകരിക്കാന്‍ അനുമതി നല്‍കണമെന്ന ജേക്കബ് തോമസിന്റെ അപേക്ഷ സര്‍ക്കാര്‍ തള്ളി. അനുമതി നല്‍കണമെന്നായിരുന്നു തന്റെ നിലപാടെങ്കിലും മന്ത്രിസഭയാണ് തീരുമാനം എടുത്തതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വ്യക്തിപരമല്ല, വിഷയം ഭരണപരമായതിനാലാണ് അനുമതി നല്‍കേണ്ടതില്ലന്ന് മന്ത്രിസഭ തീരുമാനിച്ചത്.

സര്‍വിസിലിരിക്കെ മുഖ്യമന്ത്രിക്കെതിരെ നിയമനടപടിക്ക് അനുമതി നല്‍കാന്‍ പാടില്ലന്ന നിലപാടാണ് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ കൈക്കൊണ്ടത്. ഇക്കാര്യം വ്യക്തമാക്കി അദ്ദേഹം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്നാണ് വിഷയം മന്ത്രിസഭയുടെ പരിഗണണയില്‍ വന്നത്.

തന്നെ ജനവിരുദ്ധനായി ചിത്രീകരിച്ചുവെന്നും ഇക്കാര്യത്തില്‍ നിയമനടപടിയെടുക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഡി.ജി.പി ജേക്കബ് തോമസ് സര്‍ക്കാറിനെ സമീപിച്ചത്. ഇതേക്കുറിച്ച് നവംബര്‍ 30ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അനുമതി ചോദിച്ചാല്‍ ഉടന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.

Print Friendly, PDF & Email

Leave a Comment