സമാധാന ചര്‍ച്ചകള്‍ തകര്‍ത്തത് സി.പി.എം -ബി.ജെ.പി

mt-ramesh1തിരുവനന്തപുരം: ആര്‍.എസ്.എസ് മുന്‍കൈയെടുത്ത് ഇതുവരെ നടത്തിയ മൂന്ന് സമാധാന ചര്‍ച്ചകളും തകര്‍ത്തത് സി.പി.എമ്മാണെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ്. ആര്‍.എസ്.എസ് ശാഖകളും ആയുധപരിശീലനവും നിര്‍ത്തിയാല്‍ ചര്‍ച്ചയാകാമെന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന ജനാധിപത്യവിരുദ്ധമാണ്. സി.പി.എം ബ്രാഞ്ച് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതുപോലെ ആര്‍.എസ്.എസ് ശാഖകള്‍ക്കും പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ആര്‍. എസ്.എസ് ആയുധപരിശീലനം നടത്തുന്നതായി കോടിയേരി ആഭ്യന്തരമന്ത്രിയായിരുന്ന കാലയളവില്‍ പോലും കേസുണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഇക്കാര്യത്തിലുള്ള നിലപാട് ജനാധിപത്യവിരുദ്ധമാണ്. നാട്ടില്‍ സമാധാനാന്തരീക്ഷം പുലരാനുള്ള ശ്രമങ്ങളെ പിന്തുണക്കേണ്ട മുഖ്യമന്ത്രി അതിനെ തള്ളിപ്പറയുന്നത് പദവിക്ക് ചേര്‍ന്നതല്ല. കണ്ണൂരില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘട്ടനങ്ങളില്‍ എന്നും കോണ്‍ഗ്രസ് നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. ന്യൂനപക്ഷ വോട്ടുകള്‍ക്കായി ഇരു മുന്നണികളും ശ്രമത്തിലാണ്. ഇതിന് സഹായകരമായ രീതിയിലാണ് സമാധാനചര്‍ച്ചകളെക്കുറിച്ചുള്ള ഇരുപാര്‍ട്ടികളുടെയും അഭിപ്രായപ്രകടനങ്ങളെന്നും രമേശ് പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment