പുതുവര്‍ഷത്തെ ആദ്യ വധശിക്ഷ ഫ്ലോറിഡയില്‍ ഇന്നലെ നടപ്പിലാക്കി

Oscar Ray Bolinഫ്ലോറിഡ: റ്റാമ്പാ ബൈയിലെ മൂന്ന് സ്ത്രീകളെ വധിച്ച കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്ന സീരിയല്‍ കില്ലര്‍ ഓസ്കാര്‍ റേ സോളിന്‍ എന്ന പ്രതിയുടെ വധശിക്ഷ ജനുവരി 7 വ്യാഴാഴ്ച രാത്രി 10 മണിക്ക് ഫ്ലോറിഡാ സ്റ്റേറ്റ് പ്രിസണില്‍ നടപ്പാക്കി.

1986ല്‍ ടെറി ലിന്‍ മാത്യൂസിനെ (26) പാസ്കോ കൗണ്ടിയിലെ പോസ്റ്റ് ഓഫിസില്‍ നിന്നും തട്ടിക്കൊണ്ടുപോയി പീഡീപ്പിച്ച് കുത്തിക്കൊലപ്പെടുത്തിയ കേസ്സിലാണ് വധശിക്ഷക്ക് വിധിച്ചിരുന്നത്. ഇന്നലെ 6 മണിക്ക് നടപ്പാക്കേണ്ട വധശിക്ഷ അപ്പീല്‍ തീര്‍പ്പ് വൈകിയതിനാലാണ് 10 മണി വരെ കാത്തിരിക്കേണ്ടി വന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ടതിനു ശേഷം തന്റെ കേസ്സ് വാദിച്ച ടീമിലെ അറ്റോര്‍ണിയെ വിവാഹം ചെയ്ത് ഇയാള്‍ ദേശീയ ശ്രദ്ധ നേടിയിരുന്നു. വധശിക്ഷ വിധിച്ചതിനു ശേഷവും താന്‍ നിരപരാധിയാണെന്ന് കഴിഞ്ഞ 20 വര്‍ഷമായി പ്രതി ആണയിട്ട് പറഞ്ഞിരുന്നു.

ഫ്ലോറിഡയില്‍ ഈ വര്‍ഷത്തെ ആദ്യ വധശിക്ഷ നടപ്പാക്കിയ വിവരം രാത്രി 10.6ന് ഗവര്‍ണര്‍ റിക് സ്കോട്ടാണ് സ്ഥിരീകരിച്ചത്. 2015ല്‍ ഫ്ലോറിഡയില്‍ 2 വധശിക്ഷ നടപ്പാക്കിയപ്പോള്‍ 13 പേരെയാണ് ടെക്സസ്സില്‍ വധശിക്ഷക്ക് വിധേയരാക്കിയത്.

Oscar Ray Bolin

Print Friendly, PDF & Email

Leave a Comment