കേരളം അതിവേഗം വികസിക്കണമെങ്കില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണം- സീതാറാം യെച്ചൂരി

CPM study congress  Yachooryതിരുവനന്തപുരം: കേരളം അതിവേഗം വികസിക്കണമെങ്കില്‍ അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണമെന്നും ഇടതുപക്ഷബദലിന് കേരളം മുന്നില്‍ നടക്കണമെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിച്ച നാലാം അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യകയായിരുന്നു അദ്ദഹേം.

ഇടതുബദല്‍ എന്നതുതന്നെ കേരള മാതൃകയാണ്. കേരളത്തില്‍ ഫലപ്രദമായ ഇടതുപക്ഷ ബദല്‍ രൂപപ്പെട്ടാലേ രാജ്യത്ത് ഇതിന് സാധ്യതയുള്ളൂ. നവ ഉദാരീകരണം ശക്തമായി അടിച്ചല്‍േപ്പിക്കുകയും സംസ്ഥാനങ്ങളുടെ അധികാരം കവരുകയും ചെയ്യന്ന കേന്ദ്രത്തിന്‍െറ നയങ്ങളെ നേരിടാനും ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാനും ഇച്ഛാശക്തിയുള്ള രാഷ്ട്രീയനേതൃത്വം അനിവാര്യമാണ്. കേരളത്തില്‍ ഇടതുപക്ഷത്തിനേ ഇത് സാധ്യമാകൂ. നവഉദാരീകരണ സാമ്പത്തികക്രമത്തില്‍ ബദല്‍ വികസനനയം മുന്നോട്ടുവെക്കാനും നടപ്പാക്കാനും കഴിയുന്ന രാഷ്ട്രീയശക്തി ഇടതുപക്ഷമാണ്. ഇ.എം.എസിന്‍െറ നേതൃത്വത്തില്‍ നടന്ന ഒന്നാം പഠന കോണ്‍ഗ്രസ് മുന്നോട്ടുവെച്ച ജനകീയാസൂത്രണ ബദല്‍ ഇടതുസര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി. പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ അത് തകര്‍ത്തു.

ജനാധിപത്യത്തിന്‍െറ വികേന്ദ്രീകരണമാണ് ഇടതുസര്‍ക്കാര്‍ മുന്നോട്ടുവെച്ചതെങ്കില്‍ യു.ഡി.എഫ് ഭരണത്തില്‍ സമ്പത്തിന്‍െറ കേന്ദ്രീകരണമായി ചുരുങ്ങി. കേന്ദ്രനയങ്ങള്‍ കാരണം കടക്കെണിയിലായ കര്‍ഷകരുടെ ആത്മഹത്യ തടയാന്‍ എല്‍.ഡി.എഫ് സര്‍ക്കാറിന് കഴിഞ്ഞിരുന്നു. സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങള്‍ ലാഭത്തിലായി. എന്നാല്‍, പിന്നീടുവന്ന യു.ഡി.എഫ് സര്‍ക്കാര്‍ ഇവയെ വീണ്ടും നഷ്ടത്തിലാക്കി. യു.ഡി.എഫ് ഭരണത്തില്‍ കേരളത്തിലെ കാര്‍ഷിക, വ്യാവസായിക മേഖലകള്‍ തകര്‍ച്ചയിലാണ്. സാമൂഹിക, സാമ്പത്തിക അസമത്വം വര്‍ധിക്കുന്നു. സാമ്പത്തിക സ്തംഭനാവസ്ഥ അവസാനിപ്പിച്ച് വേഗത്തിലുള്ള വികസനം കേരളത്തിന് ആവശ്യമാണ്. ഇതിന് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണം.

ഇടതുസര്‍ക്കാറുകളുടെ ഇടപെടലുകളാണ് കേരളത്തിന്‍െറ സാമൂഹിക, സാമ്പത്തിക സൂചികകള്‍ ഉയര്‍ന്ന നിലയിലത്തെിച്ചത്. നരേന്ദ്ര മോദിയുടെ ഭരണം സംസ്ഥാനങ്ങളുടെ അധികാരത്തിനുമേല്‍ കടന്നുകയറുകയാണ്. ആസൂത്രണ കമീഷന്‍ ഇല്ലാതാക്കി നീതി ആയോഗ് കൊണ്ടുവന്നത് പേരിലുള്ള മാറ്റം വരുത്തലായി ചുരുക്കിക്കാണേണ്ടതില്ല. കേരളവും ബംഗാളുമാണ് ഏറ്റവുമധികം റവന്യൂകമ്മി വരുത്തുന്നതെന്ന കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കുറ്റപ്പെടുത്തലിന്‍െറ ലക്ഷ്യവും ഇടതുപക്ഷമാണ്.

മോദിസര്‍ക്കാര്‍ അധികാരകേന്ദ്രീകരണം നടപ്പാക്കി ഫെഡറല്‍ ഘടനയെ തകര്‍ത്തു. നവഉദാരീകരണനയം ശക്തമായി നടപ്പാക്കുന്നതിനൊപ്പം ആര്‍.എസ്.എസിന്‍െറ വര്‍ഗീയ അജണ്ട അടിച്ചല്‍േപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്നും യെച്ചൂരി പറഞ്ഞു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രഫ. പ്രഭാത് പട്നായക്, ഡോ. തോമസ് ഐസക്, സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Print Friendly, PDF & Email

Leave a Comment