ഭീകരാക്രമണത്തെ നേരിട്ട രീതിയില്‍ തൃപ്തനെന്ന് നരേന്ദ്രമോദി

Modi at pathankottന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ നേരിട്ട രീതിയില്‍ താന്‍ തൃപ്തനാണെന്ന് പ്രധാനമന്ത്രി. പത്താന്‍കോട്ട് സന്ദര്‍ശനം നടത്തിയശേഷം ട്വിറ്ററിലാണ് അദ്ദഹേം ഇക്കാര്യം വ്യക്തമാക്കിയത്.

ആക്രമണവുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനങ്ങളും അവയുടെ നടത്തിപ്പും വിവിധ സേനാവിഭാഗങ്ങളുടെ ഏകോപനവും തൃപ്തികരമാണെന്ന് മോദി പറഞ്ഞു. ഭീകരരെ നേരിട്ട സേനാംഗങ്ങളുടെ ധീരതയെ അഭിനന്ദിച്ച പ്രധാനമന്ത്രി അവര്‍ നമ്മുടെ അഭിമാനമാണെന്നും പറഞ്ഞു. വ്യോമസേനാകേന്ദ്രം സന്ദര്‍ശിച്ച നരേന്ദ്ര മോദി പരിക്കേറ്റ് ചികിത്സയിലുള്ള ഏതാനും സുരക്ഷാ സൈനികരെയും കണ്ടു. അതിര്‍ത്തിയില്‍ വ്യോമനിരീക്ഷണവും നടത്തിയശേഷമാണ് ഡല്‍ഹിക്ക് മടങ്ങിയത്.

90 മിനിറ്റ് നീണ്ട സന്ദര്‍ശനത്തില്‍ ഭീകരാക്രമണം നേരിട്ട രീതിയും തിരച്ചിലും മുതിര്‍ന്ന പ്രതിരോധ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ഭീകരാക്രമണം നടന്ന ഭാഗങ്ങള്‍ പ്രധാനമന്ത്രി കണ്ടു. ദേശീയ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവല്‍, കര-വ്യോമസേനാ മേധാവികള്‍, എന്‍.എസ്.ജി, ബി.എസ്.എഫ് മേധാവികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Print Friendly, PDF & Email

Leave a Comment