Flash News
സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി 9 മുതല്‍ രാവിലെ 5 വരെ കര്‍ഫ്യൂ; പൊതുഗതാഗതത്തിന് തടസ്സമില്ല   ****    തൃശൂര്‍ പൂരത്തിന് ആഘോഷങ്ങളില്ല, വെറും ചടങ്ങുകള്‍ മാത്രം; പൊതുജനങ്ങളെ പൂരപ്പറമ്പില്‍ പ്രവേശിപ്പിക്കില്ല   ****    പൂരപ്പറമ്പ് തൃശൂര്‍ക്കാരുടെ ശവപ്പറമ്പാക്കരുത്: സ്വാമി സന്ദീപാനന്ദ ഗിരി   ****    കോവിഡ്-19 പോസിറ്റീവ്: മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു   ****    ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്-19; കോട്ടയം മെഡിക്കൽ കോളേജില്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍; പാലാ പോലീസ് സ്റ്റേഷനിലെ 10 പോലീസുകാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു   ****   

സന്തോഷം കൂടുതലുള്ള ലോകരാജ്യങ്ങളില്‍ കൊളംബിയ ഒന്നാമത്; സൗദി അറേബ്യ മൂന്നാമത്

January 10, 2016 , admin

Saudi-Arabiaറിയാദ്: സന്തോഷം കൂടുതലുള്ള ലോകരാജ്യങ്ങളില്‍ കൊളംബിയ ഒന്നാമത്. ഫിജി, സൗദി അറേബ്യ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനത്ത്. വിന്‍ ഗാലപ് ഇന്‍റര്‍നാഷനല്‍ 68 രാജ്യങ്ങളില്‍ നിന്നുള്ള 66,040 പ്രതിനിധികളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വ്വേയില്‍ ആണ്‌ ലോകത്ത് കൂടുതല്‍ സന്തോഷമുള്ള രാജ്യങ്ങളെ കണ്ടെത്തിയത്.

രാജ്യത്തെ സമ്പത്തും സ്ഥിരതയുമാണ് സൗദി ജനതയെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ച പ്രധാന ഘടകം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ ഒരു നടപടിയും എടുക്കുന്നില്ലെന്നും അഭിപ്രായസ്വാതന്ത്ര്യത്തിന് കടുത്ത വെല്ലുവിളി നേരിടുന്നുണ്ടെന്നും ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ കുറ്റപ്പെടുത്തിയിരുന്ന സാഹചര്യത്തിലാണ് സൗദിയുടെ അതിശയിപ്പിക്കുന്ന ഈ നേട്ടം.

അതേസമയം, തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങളെല്ലാം മറ്റുള്ളവര്‍ കെട്ടിച്ചമക്കുന്നതാണെന്നും ഇത്തരത്തില്‍ ഒരു പ്രശ്നങ്ങളും രാജ്യത്ത് ഇല്ലെന്നുമാണ് സൗദിയുടെ നിലപാട്.

കൊളംബിയയും ഫിജിയും ആദ്യ രണ്ടുസ്ഥാനങ്ങള്‍ പങ്കിട്ട പട്ടികയില്‍ ഇറ്റലിയും ഫ്രാന്‍സും ആദ്യ പത്തു സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. മയക്കുമരുന്നു കടത്തുകാരുടെ പറുദീസയായ മെക്സികോ എട്ടാം സ്ഥാനത്തെത്തി. സന്തോഷം തീരെ ഇല്ലാത്ത രാജ്യമായി ഗ്രീസ് തിരഞ്ഞെടുക്കപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top