ഗുരുദാസ്പൂര്‍ ബി.എസ്.എഫ് പോസ്റ്റില്‍ നിന്ന് ഒരാളെ പിടികൂടി

mdnന്യൂഡല്‍ഹി: പഞ്ചാബിലെ ഗുരുദാസ്പുരില്‍ ബി.എസ്.എഫ് പോസ്റ്റില്‍ സംശയകരമായ സാഹചര്യത്തില്‍ ഒരാളെ പിടികൂടി. ഗുരുദാസ്പുര്‍ ജില്ലയിലെ ദെറാ നാനക് മേഖലയില്‍ നിന്നാണ് ഹര്‍പ്രീത് സിങ് എന്ന ഹണിയെ പിടികൂടിയത്. സൈനികവേഷത്തോട് സാമ്യമുള്ള പാന്റ് ധരിച്ചത്തെിയ ഹര്‍പ്രീത് കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരിക്കുകയായിരുന്നുവെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥന്‍ പരംജിത് സിങ് പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. സൈനികടാങ്കുകളും സര്‍ക്കാര്‍മന്ദിരങ്ങളും അയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായി ബി.എസ്.എഫ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment