ത്രിശൂല്‍ വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ രണ്ടുപേര്‍ പിടിയില്‍

arrested-logo1_5ബറേലി: ത്രിശൂല്‍ വിമാനത്താവളത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ട രണ്ടു കശ്മീരി യുവാക്കളെ പൊലീസ് പിടികൂടി. മുഹബത്ത് ഹുസൈന്‍ (28), സഫര്‍ ഇഖ്ബാല്‍ (30) എന്നിവരെയാണ് കഴിഞ്ഞദിവസം വൈകുന്നേരം രിഹാതുര ബസാഹുറില്‍ നിന്ന് പിടികൂടിയതെന്ന് അഡീഷനല്‍ പൊലീസ് സൂപ്രണ്ട് ബ്രജേഷ് ശ്രീവാസ്തവ പറഞ്ഞു.

മദ്റസയിലേക്ക് സംഭാവന പിരിക്കാന്‍വേണ്ടി വന്നതാണ് ഇവരെന്നും അക്കൗണ്ടില്‍നിന്ന് 11,000 രൂപ കൈമാറ്റം ചെയ്തതാണ് സംശയത്തിന് ഇടയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. മുറാദാബാദില്‍ നിന്നുള്ള വ്യാജ ഐഡിയിലുള്ള സിംകാര്‍ഡ് ഉപയോഗിക്കുന്നതായി കണ്ടത്തെിയതായും എ.എസ്.പി വ്യക്തമാക്കി. ഇന്റലിജന്‍സ് യൂനിറ്റിന്റെയും പ്രാദേശിക പൊലീസിന്റെയും നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തുവരുന്നു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment