ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതികരിക്കാന്‍ ഇല്ലന്ന് തന്ത്രി

Sabarimala_EPSശബരിമല: ശബരിമലയില്‍ സ്ത്രീകളെ കയറ്റിക്കൂടെ എന്ന സുപ്രീംകോടതി പാരമര്‍ശത്തെക്കുറിച്ച് പ്രതികരിക്കാന്‍ ഇല്ലന്ന് തന്ത്രി മഹേഷ് മോഹനരര്. ഇക്കാര്യം തന്ത്രി കുടുംബത്തിലെ മുതിര്‍ന്നവര്‍ ആലോചിച്ചാണ് മറുപടി പറയേണ്ടത്. തനിക്ക് ഇക്കാര്യത്തില്‍ പ്രതികരണം നടത്തുന്നതിന് പരിമിതിയുണ്ട്. 41 ദിവസത്തെ വ്രതം പൂര്‍ത്തിയാക്കാന്‍ സ്ത്രീകള്‍ക്ക് സാധിക്കില്ല എന്നതാണ് വര്‍ഷങ്ങളായി ശബരിമല പ്രവേശത്തിന് സ്ത്രീകള്‍ക്ക് തടസ്സം.

അതേസമയം, കോടതി പരാമര്‍ശത്തിനെതിരെ ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍. ശബരിമലയിലെ കീഴ്‌വഴക്കങ്ങള്‍ സംരക്ഷിക്കാനും ഭക്തരുടെ വിശ്വാസ സംരക്ഷണത്തിനും ബോര്‍ഡിന് ബാധ്യതയുണ്ട്. ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ച ദേവസ്വം ബോര്‍ഡ് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment