ഗുലാം അലി സംഗീത പരിപാടിയില്‍ നിന്ന് പിന്മാറണമെന്ന ശിവസേന

shiv-sena-pardaphash-99078തിരുവനന്തപുരം: പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിച്ചതില്‍ പാകിസ്താന് പങ്കുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ സംഗീത പരിപാടിയില്‍ നിന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയും സി.പി.എമ്മും പിന്മാറണമെന്ന് ശിവസേന.

അതിര്‍ത്തിയില്‍ പാക് തീവ്രവാദികളുടെ വെടിയേറ്റ് ജവാന്മാര്‍ കൊല്ലപ്പെടുമ്പോള്‍ ആരെ തൃപ്തിപ്പെടുത്താനാണ് പാക് ഗായകന്റെ സംഗീത പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കണമെന്നും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പെരിങ്ങമ്മല അജി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 15,17 തീയതികളില്‍ സംഗീത പരിപാടി നടത്തുന്ന വേദികളിലേക്ക് പ്രതിഷേധമാര്‍ച്ച് സംഘടിപ്പിക്കും. 12ന് തിരുവനന്തപുരത്ത് രാഷ്ട്രരക്ഷാ പ്രബോധനയാത്രയും സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment