വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പുതുവത്സര ആഘോഷവും റീജനല്‍ സമ്മേളനവും ജനുവരി 16 ന്

11178276_107104206288140_3652566212158110321_nന്യൂജേഴ്‌സി: വേള്‍ഡ് മലയാളി കൗണ്‍സില്‍, ന്യൂജേഴ്‌സി പ്രോവിന്‍സ് പുതുവത്സര ആഘോഷവും റീജനല്‍ സമ്മേളനവും നിറപ്പകിട്ടാര്‍ന്ന പരിപാടികളോടെ ന്യൂജേഴ്‌സി എഡിസനിലെ ഹോട്ടല്‍ എഡിസനില്‍ ജനുവരി 16 ന് ക്രമീകരിച്ചിരിക്കുന്നു.

സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ശ്രി അലക്സ്‌ കോശി വിളനിലത്തെ ചടങ്ങില്‍ ആദരിക്കും. ഇന്‍ഡോ അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് അങ്ങേയറ്റം വിജ്ഞാനപ്രദമായ ധനം , നികുതിവ്യവസ്ഥ എന്നിവയിലെ ആസൂത്രണം ആസ്പദമാക്കി മാനേജിങ്ങ് അറ്റോര്‍ണി നീല്‍ ഷാ നേതൃത്വം കൊടുക്കുന്ന സെമിനാര്‍ ആഘോഷങ്ങളുടെ ഭാഗമായി സംഘാടകര്‍ സംഘടിപ്പിട്ടുണ്ട്. ജനുവരി 16 വൈകുന്നേരം അഞ്ചു മണിക്ക് തുടങ്ങുന്ന പരിപാടികളില്‍ അമേരിക്കയിലെ ഇന്‍ഡോ അമേരിക്കന്‍ സംഘടനകളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കലാവിരുന്നുകളുടെ ഭാഗമായി ശ്രുതിമധുരമായ സംഗീതവിരുന്നും , ഡാന്‍സ് പ്രോഗ്രാമും അണിനിരത്തിയിട്ടുണ്ട് . വിഭവസമൃദ്ധമായ ഡിന്നറും ഉണ്ടാവുന്നതാണ്.

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് പ്രസിഡന്റ്‌ തങ്കമണി അരവിന്ദന്‍, വൈസ് പ്രസിഡന്റും പരിപാടിയുടെ കണ്‍വീനറുമായ സുധീര്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി പിന്റോ ചാക്കോ , ജോയിന്റ്‌ സെക്രട്ടറിയും കോ- കണ്‍വീനറുമായ ജിനേഷ്‌ തമ്പി പരിപാടികളിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment

Related News