ഷിക്കാഗോ: ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ ഔദ്യോഗിക അത്മായ സംഘടനയായ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിനെ (എസ്.എം.സി.സി) 2016- 17 വര്‍ഷങ്ങളിലേക്ക് നയിക്കുവാന്‍ പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. ഹൂസ്റ്റണില്‍ മിസോറി സിറ്റിയിലെ സെന്റ് ജോസഫ് ചര്‍ച്ചില്‍ 2015 ഒക്ടോബര്‍ 31-ന് നടന്ന ദേശീയ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗിലാണ് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തത്.
എസ്.എം.സി.സി ഡയറക്ടര്‍ ഫാ. അഗസ്റ്റിന് പാലയ്ക്കാപ്പറമ്പിലിന്റേയും, സെന്റ് ജോസഫ് പള്ളി വികാരി ഫാ. കുര്യന് നെടുവേലിചാലുങ്കലിന്റേയും സാന്നിധ്യത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഹൂസ്റ്റണില്‍ നിന്നുള്ള ബോസ് കുര്യന് പ്രസിഡന്റായും, കാലിഫോര്‍ണിയ സാക്രമെന്റോ ഇടവകയില്‍ നിന്നുള്ള സിജില്‍ പാലയ്ക്കലോടി ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
നേതൃനിരയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവര്‍: വൈസ് പ്രസിഡന്റ് (അഡ്മിനിസ്ട്രേഷന്) മേഴ്സി കുര്യക്കോസ്, വൈസ് പ്രസിഡന്റ് (ചാപ്റ്റര്‍ ഡവലപ്മെന്റ്) മാത്യു ചാക്കോ, ജോയിന്റ് സെക്രട്ടറി ജോസ് സെബാസ്റ്റ്യന്‍, ട്രഷറര്‍ ബാബു ചാക്കോ, ജോയിന്റ് ട്രഷറര്‍ ജോണ്സണ് കണ്ണൂക്കാടന്‍ എന്നിവരാണ്.
എസ്.എം.സി.സിയെ വരുന്ന രണ്ടുവര്‍ഷങ്ങളിലേക്ക് നയിക്കുവാന്‍ വിവിധ കമ്മിറ്റികളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണ്‍മാരായി തെരഞ്ഞെടുക്കപ്പെട്ടവര്‍: പബ്ലിക് റിലേഷന്‍ കമ്മിറ്റി ചെയര്‍ – ജയിംസ് കുരീക്കാട്ടില്‍, ചാരിറ്റബിള്‍ കമ്മിറ്റി – ആന്റണി വിതയത്തില്‍, സോഷ്യല്‍/ കള്‍ച്ചറല്‍ കമ്മിറ്റി – സോണി ഫിലിപ്പ്, ഫാമിലി അഫയേഴ്സ്- മാത്യു തോയലില്‍, യൂത്ത് അഫയേഴ്സ്- ഷാജി ജോസഫ്, എഡ്യുക്കേഷന്‍ – ജോസഫ് പയ്യപ്പിള്ളി എന്നിവരാണ്.
തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് മുന്‍ പ്രസിഡന്റ് സേവി മാത്യുവും, കുര്യാക്കോസ് ചാക്കോയും നേതൃത്വം നല്കി.
സഭയുടെ നന്മയും വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുവാന്‍ സാരഥികള്ക്കാവട്ടെയെന്ന് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ആശംകള്‍ നേര്‍ന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജയിംസ് കുരീക്കാട്ടില്‍ (പി.ആര്.ഒ എസ്.എം.സി.സി) 248 837 0402.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply