Flash News
നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ബിഷപ് ഡോ. മാർ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്   ****    ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം പ്രത്യേക വിമാനത്തില്‍ ഇന്ത്യയിലെത്തിക്കും   ****    ഇസ്രായേൽ ആക്രമണം ശക്തമാക്കുന്നു; ഗാസയിൽ മരിച്ചവരുടെ എണ്ണം 100 കവിഞ്ഞു   ****    കനത്ത ആഘാതമായി ഇന്ധനവില വര്‍ധന തുടരുന്നു; കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ വില വര്‍ധിക്കുന്നത് എട്ടാം തവണ   ****    ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്   ****   

ജോജി ജോഷ്വാ (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി

January 13, 2016 , ജിജി ടോം

joji photo

ന്യൂയോര്‍ക്ക്: ഇലന്തൂര്‍ പുതുപറമ്പില്‍ പി.ഡി. ജോഷ്വായുടെയും മറിയാമ്മ ജോഷ്വായുടെയും മകന്‍ ജോജി ജോഷ്വാ (46) ന്യൂയോര്‍ക്കില്‍ നിര്യാതനായി. കഴിഞ്ഞ 30 വര്‍ഷത്തോളമായി ന്യൂയോര്‍ക്ക് റോക്ക്‌ലാന്റ് കൗണ്ടിയില്‍ സ്ഥിരതാമസക്കാരനാണ്. പരേതന്‍ ന്യൂയോര്‍ക്ക് സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ഇടവകാംഗമാണ്.

ഭാര്യ: റെന്‍സി. മക്കള്‍: ജോനാഥന്‍, ജിയാന.

സഹോദരങ്ങള്‍: സുജ ജോര്‍ജ്, ജീനാ അലക്‌സാണ്ടര്‍ (ഇരുവരും ഡിട്രോയിറ്റ്).

വ്യൂയിംഗ് സര്‍വീസ് ഹില്‍ബേണിലുള്ള സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍(42 Fourth ST. Hillburn,NY 10931) വെച്ചു 15-ാം തീയതി വെള്ളിയാഴ്ച 4 മണി മുതല്‍ 9മണി വരെയും, ഫ്യൂണറല്‍ സര്‍വ്വീസ് സെന്റ് ജെയിംസ് മാര്‍ത്തോമ്മാ ചര്‍ച്ചില്‍ വെച്ചു 16-ാം തീയ്യതി ശനിയാഴ്ച രാവിലെ 9 മണി മുതല്‍ 10.30 വരെയും നടത്തപ്പെടും. തുടര്‍ന്ന് മൃതദേഹം 11 മണിക്ക് വെസ്റ്റ് നയാക്കിലുള്ള സെന്റ് ആന്റണീസ് സെമിത്തേരിയില്‍ (36 W Nyack Rd, Nanuet, NY 10954) സംസ്‌ക്കാരിക്കും.

വെബ് കാസ്റ്റിനായി sjmarthoma.org എന്ന വെബ്‌സൈറ്റില്‍ ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോണ്‍ ജോബ് 845 304 3334.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top