ജയസൂര്യയുടെ കായല്‍ കൈയേറ്റം: മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണം

jayasurya-236x300തൃശൂര്‍: നടന്‍ ജയസൂര്യയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച് കണയന്നൂര്‍ താലൂക്ക് സര്‍വേയറെക്കൊണ്ട് അളന്ന് തിട്ടപ്പെടുത്തി മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. പൊതുപ്രവര്‍ത്തകന്‍ കളമശേരി സ്വദേശി ഗിരീഷ്കുമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്.

കൊച്ചുകടവന്ത്ര ഭാഗത്ത് ജയസൂര്യ ചിലവന്നൂര്‍ കായല്‍ പുറമ്പോക്ക് കൈയേറി സ്വകാര്യ ബോട്ടുജെട്ടിയും ചുറ്റുമതിലും 3000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നിര്‍മിച്ചെന്നും തീരദേശ സംരക്ഷണ നിയമവും മുനിസിപ്പല്‍ കെട്ടിട നിര്‍മാണ ചട്ടവും ലംഘിച്ചെന്നും കാണിച്ച് ഗിരീഷ്ബാബു നേരത്തെ കൊച്ചി കോര്‍പറേഷന് പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന്, ബില്‍ഡിങ് ഇന്‍സ്പെക്ടര്‍ സ്ഥലം സന്ദര്‍ശിച്ച് കൈയറ്റം നടന്നതായി റിപ്പോര്‍ട്ട് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 14 ദിവസത്തിനകം നിര്‍മാണം സ്വന്തം ചെലവില്‍ പൊളിച്ച് മാറ്റാന്‍ 2014 ഫെബ്രുവരി 28ന് നഗരസഭ ഉത്തരവിട്ടു. എന്നാല്‍, നാല് മാസമായിട്ടും നടപടിയുണ്ടായില്ല. വീണ്ടും നഗരസഭയെ സമീപിച്ചതോടെ കായല്‍ അളന്ന് തിട്ടപ്പെടുത്താന്‍ ആ വര്‍ഷം ജൂണ്‍ 30ന് കണയന്നൂര്‍ താലൂക്ക് സര്‍വേയറെ ചുമതലപ്പെടുത്തി. എന്നിട്ടും ബോട്ടുജെട്ടിയും ചുറ്റുമതിലും പൊളിച്ചുമാറ്റിയില്ല. തുടര്‍ന്നാണ് വിജിലന്‍സ് കോടതിയെ സമീപിച്ചത്.

ജയസൂര്യ, കൊച്ചിന്‍ കോര്‍പറേഷന്‍ മുന്‍ സെക്രട്ടറി വി.ആര്‍. രാജു, മുന്‍ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എന്‍.എം. ജോര്‍ജ്, നിലവിലെ അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ എ. നിസാര്‍, കണയന്നൂര്‍ താലൂക്ക് ഹെഡ് സര്‍വേയര്‍ രാജീവ് ജോസഫ് എന്നിവരെ എതിര്‍കക്ഷികളാക്കി കഴിഞ്ഞ ഡിസംബര്‍ 19ന് ഗിരീഷ്ബാബു നല്‍കിയ ഹരജിയില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു. എന്നാല്‍, കേസ് പരിഗണിച്ചപ്പോള്‍ സെക്രട്ടറിയോ പ്രതിനിധിയോ ഹാജരാവുകയോ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്തില്ല. ഇത് കോടതിയലക്ഷ്യമായി കണക്കാക്കണമെന്ന ഹരജിക്കാരന്റെ ആവശ്യത്തില്‍ കാരണം ബോധിപ്പിക്കാനും 12ന് നേരില്‍ ഹാജരാവാനും കോടതി നിര്‍ദേശിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment