ഭീകരരെ തകര്‍ക്കുക തന്നെ ചെയ്യും; അതിലൊട്ടും സംശയമേ വേണ്ട: ഒബാമ

1-cngGq_tpWS1fZTIMPs2ZdAവാഷിംഗ്ടണ്‍: പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ദശാബ്ദങ്ങളായി അസ്ഥിരത തുടരുകയാണെന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. അല്‍ ഖായിദയുടെയുടെയും ഇസ്‌ലാമിക് സ്റ്റേറ്റിന്റെയും ഭീഷണി യുഎസിനുണ്ട്. മനുഷ്യ ജീവന് ഭീകരര്‍ യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. യുഎസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്തു നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

ജനങ്ങളില്‍ വിഷം പകര്‍ത്തുന്നതിന് ഭീകര സംഘടനകള്‍ ഇന്റര്‍നെറ്റിനെയാണ് കൂട്ടുപിടിക്കുന്നത്. ഐഎസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതില്‍ നാം ശ്രദ്ധചെലുത്തും. എന്നാല്‍ അതിനെ മൂന്നാം ലോകമഹായുദ്ധമെന്ന് വിശേഷിപ്പിക്കാനാകില്ല. അവരെ തകര്‍ക്കുമെന്ന ഞങ്ങളുടെ വാക്കുകളില്‍ വിശ്വാസ്യത തോന്നുന്നില്ലെങ്കില്‍ ഒസാമ ബിന്‍ ലാദന്റെ അല്‍ഖായിദയോട് ചോദിക്കൂവെന്നും ഒബാമ പറയുന്നു.

ലോകത്തെ ഏറ്റവും ശക്തമായ രാജ്യം യുഎസ് തന്നെയാണ്. ഭാവിയെക്കുറിച്ച് ആശങ്കയില്ല. യുഎസിന്റെ ഏറ്റവും നല്ല മുഖമാകണം ലോകത്തിന് ദൃശ്യമാകേണ്ടത്. ലോക നേതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതിനൊപ്പം ലോക പൊലീസാകാന്‍ ശ്രമിക്കേണ്ടതില്ലെന്നും ഒബാമ വ്യക്തമാക്കി. അമേരിക്കന്‍ ജനതയുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന. ഐഎസിനെ വേട്ടയാടി വേരോടെ പിഴുതുകളയണം. ഐഎസ് ലോകമെമ്പാടുമുള്ള മുസ്‌ലിംകളെ പ്രതിനിധീകരിക്കുന്നില്ല.

മതത്തിന്റെയോ വംശത്തിന്റെയോ പേരില്‍ ജനങ്ങളെ ലക്ഷ്യം വയ്ക്കുന്ന ഏതു രാഷ്ട്രീയത്തെയും തിരസ്കരിക്കണം. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടിയംഗം ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ഒബാമ പറഞ്ഞു. രാഷ്ട്രീയക്കാര്‍ മുസ്‌ലിംകളെ അവഹേളിക്കുന്നതും പള്ളികള്‍ നശിപ്പിക്കുന്നതും തെറ്റാണ്.

ഗ്വാണ്ടനാമോ തടവറ അടച്ചുപൂട്ടാനുള്ള തന്റെ ശ്രമങ്ങള്‍ തുടരുമെന്നും ഒബാമ പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് യുഎസ് പാര്‍ലമെന്റില്‍ ജനുവരിയില്‍ നടത്താറുള്ള നയപ്രഖ്യാപന പ്രസംഗമാണ് സ്റ്റേറ്റ് ഓഫ് ദ യൂണിയന്‍ സ്പീച്ച്.

 

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment