Flash News

ആമസോണ്‍ സി.ഇ.ഒ. ജെഫ് ബോസ് മഹാവിഷ്ണുവിന്റെ രൂപത്തില്‍ ഫോര്‍ച്യൂണ്‍ മാഗസിന്‍ കവര്‍ പേജ്; പ്രതിഷേധവുമായി പ്രവാസി സമൂഹം

January 13, 2016 , സ്വന്തം ലേഖകന്‍

screen-shot-2016-01-11-at-9-03-05-amവാഷിംഗ്ടണ്‍ ഡി.സി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോനി വിവാദത്തിലകപ്പെട്ടതിന് പിന്നാലെ ആമസോണ്‍ സിഇഒ ജെഫ് ബോസും വിവാദത്തിലേക്ക്. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ച്ച്യൂണിന്റെ ജനുവരിയില്‍ പുറത്തിറക്കിയ പതിപ്പിലാണ് ആമസോണ്‍ സിഇഒ ജെഫ് ബോസിനെ ഹിന്ദു ദൈവമായ മഹാവിഷ്ണുവായി ചിത്രീകരിച്ചുകൊണ്ടുള്ള കവര്‍ പേജ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.

1(9)അമേരിക്കയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് ഇതെന്ന് കാണിച്ച് പലരും പരസ്യമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ഇതാണ് വിവാദത്തിനിടയാക്കിയിട്ടുള്ളത്.

ആര്‍ട്ടിസ്റ്റ് നീഗല്‍ ബച്ചനാണ് കാര്‍ട്ടൂണിന്റെ രചയിതാവ്. വലതുകൈയ്യില്‍ ആമസോണിന്റെ ലോഗോയും മറുകയ്യില്‍ താമരയുമായി നില്‍ക്കുന്ന വിഷ്ണു ഭഗവാനായാണ് ജെഫ് ബോസിനെ ചിത്രീകരിച്ചിട്ടുള്ളത്. രാജ്യത്ത് ആമസോണിന്റെ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഫോര്‍ച്ച്യൂണ്‍ മാസിക ആമസോണിനെക്കുറിച്ച് ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

4(5)എന്നാല്‍ ഇതോടെ ട്വിറ്ററില്‍ കാര്‍ട്ടൂണിനെതിരെ ശക്തമായ പ്രതിഷേധമാണ് നടന്നുവരുന്നത്. ഇത് വിവാദമായതോടെ ഫോര്‍ച്ച്യൂണ്‍ എഡിറ്റര്‍ ഇന്‍ ചീഫ് അലന്‍ മ്യുറേ ട്വിറ്ററിലെത്തി മാപ്പ് ചോദിച്ചു. ഹിന്ദുക്കള്‍ക്കിടയില്‍ ക്ഷേത്രങ്ങളില്‍ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദൈവമാണ് മഹാവിഷ്ണുവെന്നും അതിനാല്‍ നാടകീയ രംഗങ്ങള്‍ക്ക് വേണ്ടി പുനരാവിഷ്‌കരിക്കരുതെന്നും സംഭവത്തെക്കുറിച്ച് അമേരിക്കയിലെ വാഷിംഗ്ടണ്‍ ബംഗ്ലാ റേഡിയോ പ്രതികരിച്ചു.

2013 ല്‍ ബിസിനസ് ടുഡേ മാസികയില്‍ വിഷ്ണുവിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്രസിംഗ് ധോനിക്കെതിരെ സെക്‌ഷന്‍ 295, ഇന്ത്യന്‍ കുറ്റകൃത്യ നിയമത്തിലെ 34 ാം വകുപ്പ് എന്നിവ പ്രകാരം കേസെടുത്തിരുന്നു.  മതവികാരം മുറിപ്പെടുത്തിയെന്നാരോപിച്ചായിരുന്നു കേസ്.

3(7)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top