വ്യാജ പാരാസൈക്കോളജിസ്റ്റിനെ കസ്റ്റഡിയില്‍ വിട്ടു

NCRP0075867കൊല്ലം: പാരാസൈക്കോളജിസ്റ്റെന്നു പറഞ്ഞ് ഫേസ് ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തയാളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ നന്തിപുലം കാരുക്കാരന്‍വീട്ടില്‍ പ്രിജോ ആന്റണിയെയാണ് (29) വ്യാഴാഴ്ച കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്. 16വരെയാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.

ഫേസ്ബുക്കില്‍ നോഹ നമ്പത്ത് എന്ന പേരില്‍ പ്രൊഫൈല്‍ ഉണ്ടാക്കി പാരാസൈക്കോളജിയില്‍ പിഎച്ച്.ഡി ബിരുദം നേടിയിട്ടുണ്ടെന്ന് കാണിച്ച് മെഡിക്കല്‍ വിദ്യാര്‍ഥിനികളടക്കമുള്ളവരുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നു. ചാറ്റിങ്ങിലൂടെയും ഫോണ്‍ സംഭാഷണത്തിലൂടെയുമായിരുന്നു കോളജ് വിദ്യാര്‍ഥിനികളെയും വീട്ടമ്മമാരെയും വലയിലാക്കിയിരുന്നത്.

Print Friendly, PDF & Email

Related News

Leave a Comment