സിഖ് വംശജനായ ബസ് ഡ്രൈവറെ ഭീകരനെന്ന് വിളിച്ച് മര്‍ദ്ദനം

driverലോസ്ആഞ്ചലസ്: ഇരുപതു വര്‍ഷമായി ബസ് ഡ്രൈവറായി ജോലി ചെയ്യുന്ന സിഖ വംശജനെ ഭീകരനെന്നും, സൂയിസൈയ്ഡ് ബോംബറെന്ന് വിളിച്ചും ക്രൂരമായി മര്‍ദ്ദിച്ചതായി സിഖ് കൊയലേഷന്‍ ജനുവരി 13ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

അഞ്ചു കുട്ടികളുടെ പിതാവായ ബല്‍വിന്ദര്‍‌ജിത് സംഗിനെയാണ് ബസ്സിലെ യാത്രക്കാരന്‍ കയ്യേറ്റം ചെയ്തത്. അപ്രതീക്ഷിതമായി യാത്രക്കാരന്‍ അക്രമിച്ചപ്പോഴും ബസ്സ് നിയന്ത്രണം വിട്ട് അപകടം ഉണ്ടാകാതിരിക്കുന്നതിന് സിംഗ് ശ്രമിച്ചിരുന്നു. കലങ്ങിയ കണ്ണും, മുഖം വീങ്ങിയും കഴിയുന്ന സിംഗ് ആക്രമണ വിവരം ആദ്യം പുറത്തുപറയാന്‍ വിസമ്മതിച്ചുവെങ്കിലും, സിഖ് വംശജര്‍ക്കു നേരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ക്ക് അറുതി വരുത്തുന്നതിന് സിഖ് കൊയലേഷന്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതിനാണ് സംഭവം പരസ്യമാക്കുന്നതെന്ന് സിംഗ് പറഞ്ഞു.

സിംഗിനെ ആക്രമിച്ച യാത്രക്കാരനെതിരെ നിസ്സാര വകുപ്പുകള്‍ ചാര്‍ത്തി കേസ്സെടുക്കുന്നതിനുള്ള പോലീസിന്റെ തീരുമാനത്തില്‍ സിഖ് കൊയലേഷന്‍ പ്രതിഷേധിച്ചു. ഈ സംഭവത്തില്‍ വംശീയത ഉള്‍പ്പെട്ടിട്ടുണ്ടെന്നും, സംഭവ സമയത്ത് സിംഗ് മതപരമായ വസ്ത്രങ്ങളും, ടര്‍ബനും ധരിച്ചിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.

പ്രതിയെ പിടികൂടിയതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment