ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന് വധഭീഷണി

sabarimala_bigന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട അഭിഭാഷകന്‍ മുഹമ്മദ് നൗഷാദ് ഖാന് വധഭീഷണി. ഫോണ്‍ വഴിയും മെയില്‍ വഴിയുമാണ് ഭീഷണിസന്ദേശം വന്നത്. അഭിഭാഷകന് ഭീഷണി ഉയര്‍ന്നത് ഗൗരവത്തോടെ കാണുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

ഈ പ്രശ്നം ഗൗരവമേറിയതാണെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ജനുവരി 18നു തന്നെ ഈ കേസ് പരിഗണിക്കും. അഭിഭാഷകര്‍ പിന്മാറിയാലും അമിക്കസ് ക്യൂറിയെ വെച്ച് കേസ് നടത്തുമെന്നും കോടതി വ്യക്തമാക്കി.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment