ശബരിമല: പാരമ്പര്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ പുതിയ കാലത്തെ സ്വീകരിക്കാനും തയ്യാറാകണമെന്ന് അമൃതാനന്ദമയി

1452781059-2807കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് സംബന്ധിച്ച് നിലനില്‍ക്കുന്ന ആചാരങ്ങള്‍ പാലിക്കുമ്പോള്‍ തന്നെ പുതുമയെ ഉള്‍ക്കൊള്ളാനും തയ്യാറാകണമെന്ന് മാതാ അമൃതാനന്ദമയി. ഏതെങ്കിലും രീതിയില്‍ സ്ത്രീകളെ അകറ്റിനിര്‍ത്തുന്നതിനോട് യോജിക്കുന്നില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.

സ്ത്രീകള്‍ പൂജ നടത്തിയ പാരമ്പര്യമാണ് നമ്മുടേത്. പാരമ്പര്യത്തെ ഉള്‍ക്കൊള്ളുമ്പോള്‍ പുതിയകാലത്തെ സ്വീകരിക്കുകയും ചെയ്യേണ്ടതാണ് – അമൃതാനന്ദമയി പറഞ്ഞു. ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് പഠിച്ച ശേഷം വിശദമായി അഭിപ്രായം പറയാമെന്നും വിവാദങ്ങള്‍ക്കില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment