ഗുലാം അലിയുടെ ഗസല്‍ സന്ധ്യ ഇന്ന് തിരുവനന്തപുരത്ത്; നിശാഗന്ധിയില്‍ രാവ് സംഗീതസാന്ദ്രമാകും

imagesതിരുവനന്തപുരം: പ്രശസ്‌ത ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ ഗസല്‍ സന്ധ്യയ്ക്ക് അനന്തപുരി ഇന്ന് സാക്ഷ്യം വഹിക്കും. മകന്‍ ആമിര്‍ ഗുലാം അലിക്കൊപ്പം ചേര്‍ന്നാണ് നിശാഗന്ധിയില്‍ ഗുലാം അലി സംഗീതരാവ് ഒരുക്കുക. രാഷ്‌ട്രീയ അസഹിഷ്‌ണുതയ്ക്ക് കേരളം നല്കുന്ന മറുപടി കൂടിയാകും ഇന്ന് നടക്കുന്ന ഗസല്‍ സന്ധ്യ.

വൈകുന്നേരം ആറരയ്ക്കാണ് നിശാഗന്ധിയില്‍ ഗുലാം അലിയുടെയും സംഘത്തിന്റെയും ഗസല്‍ രാവ് ആരംഭിക്കുക. പണ്ഡിറ്റ് വിസ്വനതും ഉസ്താദ് ഗുലാം അലിയുടെ സംഘത്തിനൊപ്പം ഉണ്ട്.

പതിനേഴാം തിയതി ഞായറാഴ്ച കോഴിക്കോടും ഗസല്‍ സന്ധ്യ ഉണ്ടാകും. ശിവസേനയുടെ ഭീഷണി കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് പരിപാടി നടക്കുന്നത്. സ്വരലയയും സംസ്ഥാന സര്‍ക്കാരും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

Print Friendly, PDF & Email

Related News

Leave a Comment