Flash News

സരിതയുടെ കത്തില്‍ മുഖ്യമന്ത്രിയുടെ പേരില്ല; 13 വി.ഐ.പികളുടെ പേരുണ്ടെന്ന് – അലക്സാണ്ടര്‍ ജേക്കബ്

January 15, 2016 , സ്വന്തം ലേഖകന്‍

maxresdefaultകൊച്ചി: സരിത ജയിലില്‍ വെച്ചെഴുതിയ കത്തില്‍ 13 വി.ഐ.പികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറയും പേരുണ്ടായിരുന്നുവെന്ന് മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്. എന്നാല്‍, മുഖ്യമന്ത്രിയുടെ പേരില്ല. പേരുകള്‍ വെളിപ്പെടുത്താനാവില്ല. സരിതയുടെ ബന്ധുവെന്ന പേരില്‍ ആള്‍മാറാട്ടം നടത്തി അട്ടക്കുളങ്ങരയില്‍ സരിതയെ ഒരാള്‍ സന്ദര്‍ശിച്ചിരുന്നു.

അതിനുശേഷമാണ് കത്ത് നാല് പേജായി ചുരുങ്ങിയത്. സന്ദര്‍ശിച്ചത് ആരായിരുന്നുവെന്ന് അറിയില്ലെന്നും സോളാര്‍ കമീഷന് നല്‍കിയ മൊഴിയില്‍ അലക്സാണ്ടര്‍ ജേക്കബ് വ്യക്തമാക്കി. പത്തനംതിട്ട ജില്ല ജയിലില്‍ കഴിയവേ സരിത പെരുമ്പാവൂര്‍ പൊലീസ് കസ്റ്റഡിയില്‍ പോയിരുന്നു. തിരികെ ജയിലിലെത്തിച്ചപ്പോള്‍ വാര്‍ഡന്മാര്‍ നടത്തിയ ദേഹപരിശോധനയിലാണ് കത്ത് കണ്ടെടുത്തത്. കത്ത് താന്‍ വായിച്ചിരുന്നില്ല. കത്ത് പിടിച്ചെടുത്ത ജയില്‍ ഉദ്യോഗസ്ഥരിലൂടെ ഉള്ളടക്കം മനസ്സിലാക്കിയിട്ടുണ്ട്. 13 വി.ഐ.പികളുടെയും ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍െറയും പേരുണ്ടായിരുന്നു. ഉള്ളടക്കം തന്നോട് പറഞ്ഞ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്താന്‍ തയാറല്ലായിരുന്നു. മാനനഷ്ടക്കേസിന് സാധ്യതയുള്ളതിനാലാണ് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താത്തത്.

എന്നാല്‍, മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്ന് ഇന്ത്യന്‍ ലോയേഴ്സ് യൂനിയന്‍ അഭിഭാഷകന്‍െറ ചോദ്യത്തിന് അലക്സാണ്ടര്‍ ജേക്കബ് മറുപടി നല്‍കി. കത്തിലുള്ളവരുടെ പേര് പറയില്ലെന്ന് പറഞ്ഞയാള്‍ മുഖ്യമന്ത്രിയുടെ പേര് ഇല്ലെന്ന് പറഞ്ഞത് സംശയകരമാണെന്ന് കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ ചൂണ്ടിക്കാട്ടി. യൂനിയന്‍ അഭിഭാഷകനെ സര്‍ക്കാര്‍ അഭിഭാഷകന്‍ റോഷന്‍ ഡി. അലക്സാണ്ടര്‍ എതിര്‍ത്തു. ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം മൂത്തതോടെ കമീഷന്‍ ഇടപെട്ട് തര്‍ക്കം അവസാനിപ്പിക്കുകയായിരുന്നു.

സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിനത്തെുടര്‍ന്നാണ് സരിതയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. അട്ടക്കുളങ്ങരയിലേക്ക് മാറ്റിയ 2013 ജൂലൈ 23ന് അവരെ കാണണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ജീപ്പില്‍ ജയിലിലെത്തി. തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വാര്‍ഡന്‍ ഫോണില്‍ തന്നെ വിളിച്ചറിയിച്ചു. താന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. എന്നാല്‍, നീക്കം മനസ്സിലാക്കിയ സംഘം തിരിച്ചുപോയതിനാല്‍ പിടികൂടാന്‍ സാധിച്ചില്ല.

42 പുറവും എഴുതിയ കത്തിനെക്കുറിച്ച് ആത്മകഥയെന്നാണ് സരിത പറഞ്ഞിരുന്നത്. തടവുകാരി അഭിഭാഷകനെഴുതിയ കുറിപ്പെന്ന നിലയില്‍ ജയില്‍ ചട്ടങ്ങള്‍ക്ക് വിധേയമായാണ് കത്ത് സരിത അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന് കൈമാറിയത്. കത്ത് കൈപ്പറ്റിയതായുള്ള രശീതിയില്‍ ഫെനി ബാലകൃഷ്ണനെക്കൊണ്ട് ഒപ്പിട്ടശേഷമാണ് കത്ത് നല്‍കിയതെന്നും അലക്സാണ്ടര്‍ ജേക്കബ് മൊഴി നല്‍കി.

അമ്മ, അഭിഭാഷകന്‍, ഫസ്റ്റ് കസിന്‍ ഒഴികെയുള്ളവര്‍ സരിതയെ സന്ദര്‍ശിക്കുന്നതിന് കനത്ത നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഉത്തരവുകള്‍ ലംഘിച്ച് ഒരാള്‍ സന്ദര്‍ശിച്ചിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള എറണാകുളം അഡീഷനല്‍ സി.ജെ.എം കോടതി സരിതയുടെ സ്റ്റേറ്റ്മെന്‍റ് എടുക്കുന്നതിന്‍െറ തലേന്നായിരുന്നു സന്ദര്‍ശനം.

കൂടെയുള്ളത് സരിതയുടെ കുഞ്ഞമ്മയുടെ മകനെന്നാണ് സരിതയുടെ അമ്മ പറഞ്ഞത്. ഈ സന്ദര്‍ശനത്തിനുശേഷം സരിതയുടെ മനസ്സ് മാറിയതായി ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നും മനസ്സിലാക്കാനായി. കത്ത് നാല് പേജായി മാറി.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top