മുഹമ്മദ് റഫിയുടെ മകന്‍ കോണ്‍ഗ്രസില്‍

shahid rafi son of muhammad rafi in congress

മുംബൈ: വിഖ്യാത ഗായകന്‍ മുഹമ്മദ് റഫിയുടെ മകനും ഗായകനുമായ ശാഹിദ് റഫി കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുംബൈയിലത്തെിയ ദേശീയ വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ വെള്ളിയാഴ്ചയായിരുന്നു കോണ്‍ഗ്രസ് പ്രവേശം.

മഹാരാഷ്ട്ര പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍, മുംബൈ മേഖലാ കമ്മിറ്റി അധ്യക്ഷന്‍ സഞ്ജയ് നിരുപം, നാരായണ്‍ റാണെ എന്നിവര്‍ സന്നിഹിതരായിരുന്നു. 2014 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുംബൈയിലെ മുമ്പാദേവി മണ്ഡലത്തില്‍ അഖിലേന്ത്യാ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ സ്ഥാനാര്‍ഥിയായിരുന്നു ശാഹിദ് റഫി.

Print Friendly, PDF & Email

Leave a Comment