Flash News

കേന്ദ്രനിയമമന്ത്രി സദാനന്ദ ഗൗഡ മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി

January 16, 2016 , admin

sadananda-gowda_060314050158കൊച്ചി: കേന്ദ്ര നിയമമന്ത്രിയും ബി.ജെ.പി നേതാവുമായ സദാനന്ദ ഗൗഡ സീറോ-മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കൊച്ചി ബിഷപ്പ് ഹൗസില്‍ എത്തിയാണ് മന്ത്രി ആര്‍ച്ച് ബിഷപ്പിനെ കണ്ടത്.

പലർക്കും ബി.ജെ.പിയോട് ഉണ്ടായിരുന്ന തൊട്ടുകൂടായ്മ ഇപ്പോൾ ഇല്ലാതായെന്നും അനുഗ്രഹം വാങ്ങാനാണ് താൻ ഇവിടെ എത്തിയതെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് ആര്‍ച്ച് ബിഷപ്പ് മാർ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചില്ല.

നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി നടത്തുന്ന അടവുനയത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ചയെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top